കോഴിക്കോട് നിന്ന് ബഹ്‌റൈനില്‍ എത്തിയ യുവാവിന് കോവിഡ്, നാട്ടില്‍ കറങ്ങി നടന്നു; പയ്യോളിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം 

കേരളത്തില്‍ നിന്ന് ബഹ്‌റൈനിലെത്തിയ യുവാവിന് കോവിഡ് സ്ഥിരീകരിച്ചു.
കോഴിക്കോട് നിന്ന് ബഹ്‌റൈനില്‍ എത്തിയ യുവാവിന് കോവിഡ്, നാട്ടില്‍ കറങ്ങി നടന്നു; പയ്യോളിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം 

കോഴിക്കോട്: കേരളത്തില്‍ നിന്ന് ബഹ്‌റൈനിലെത്തിയ യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് പയ്യോളിയില്‍ നിന്ന് ഗള്‍ഫിലേക്ക് പുറപ്പെട്ട യുവാവിനാണ് അവിടെ വിമാനത്താവളത്തില്‍ വച്ച് നടത്തിയ സ്രവപരിശോധനയില്‍ കോവിഡ് രോഗം കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് പയ്യോളി മുനിസിപ്പാലിറ്റിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി.

പയ്യോളി മുനിസിപ്പാലിറ്റിയിലെ 22-ാം ഡിവിഷനിലെ താമസക്കാരനായ യുവാവാണ് ബഹ്‌റൈനില്‍ എത്തിയത്. കേരളത്തില്‍ വച്ച് യുവാവിന് രോഗബാധ ഉണ്ടായിരുന്നില്ല. എവിടെ നിന്നാണ് രോഗബാധ ഉണ്ടായത് എന്നത് സംബന്ധിച്ച് വ്യക്തതയില്ല. പയ്യോളി മുനിസിപ്പാലിറ്റി അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

നാട്ടില്‍ ഉണ്ടായിരുന്ന സമയത്ത് യുവാവ് നിരവധി സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. അതിനാല്‍ മുനിസിപ്പാലിറ്റിയില്‍ ഒന്നടങ്കം അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നത് ഉള്‍പ്പെടെയുളള നടപടികളിലേക്ക് നഗരസഭ കടന്നിരിക്കുകയാണ്. വിഷയം ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്. കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിക്കുന്നത് ഉള്‍പ്പെടെയുളള ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ചും അധികൃതര്‍ ആലോചന തുടങ്ങിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com