പ്രസവത്തെ തുടർന്ന് യുവതിക്ക് കോവിഡ്; കോഴിക്കോട് മെഡിക്കൽ കോളജിൽ ഡോക്ടർമാരടക്കം  70ലധികം ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിൽ

കഴിഞ്ഞ ദിവസം പ്രസവത്തെ തുടർന്ന്​ നടത്തിയ പരിശോധനയിൽ മണിയൂർ സ്വദേശിനിയായ 28കാരിക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു
പ്രസവത്തെ തുടർന്ന് യുവതിക്ക് കോവിഡ്; കോഴിക്കോട് മെഡിക്കൽ കോളജിൽ ഡോക്ടർമാരടക്കം  70ലധികം ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിൽ

കോഴിക്കോട്​: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർമാരടക്കം  70ൽ അധികം ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിൽ. കഴിഞ്ഞ ദിവസം പ്രസവത്തെ തുടർന്ന്​ നടത്തിയ പരിശോധനയിൽ മണിയൂർ സ്വദേശിനിയായ 28കാരിക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. മുൻകരുതലിന്റെ ഭാ​ഗമായാണ് ഡോക്ടർമാരടക്കം സമ്പർക്കവിലക്കിൽ പോകാൻ തീരുമാനിച്ചത്. 

ഗൈ​നക്കേളജി ഡോക്​ടർമാർക്കും സർജൻമാർക്കും പുറമെ ജനറൽ സർജൻമാരും ഡോക്​ടർമാരും യുവതിയെ പരിശോധിക്കാനായി എത്തിയിരുന്നു. മെഡിക്കൽ വിദ്യാർഥികളും നഴ്​സുമാരും പട്ടികയിൽ ഉൾപ്പെടും. ഇവരുടെ സ്രവം വെള്ളിയാഴ്​ച പരിശോധനക്ക്​ അയക്കും. 

മെഡിക്കൽ കോളജിലെ മുതിർന്ന ഡോക്​ടർമാരടക്കം നിരീക്ഷണത്തിലുണ്ടെന്നാണ്​ വിവരം. പ്രസവത്തെ തുടർന്ന്​ മേയ്​ 24നാണ്​ മെഡിക്കൽ കോളജിൽ യുവതിയെ പ്രവേശിക്കുന്നത്​. ജൂൺ രണ്ടിന്​ നടത്തിയ സ്രവ പരിശോധനയിൽ ഫലം പോസിറ്റീവാകുകയായിരുന്നു. എവിടെ നിന്നാണ്​ യുവതിക്ക്​ കോവിഡ്​ ബാധിച്ചതെന്ന്​ വ്യക്തമല്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com