ലക്ഷ്യം മൃഗവേട്ട തന്നെ, മുമ്പും പന്നിയെ കൊന്ന് മാംസ വില്‍പ്പന നടത്തി; ആന ചെരിഞ്ഞ കേസില്‍ രണ്ടു പേര്‍ ഒളിവില്‍

മൃഗങ്ങളെ കൊല്ലാനായി ഇവര്‍ തേങ്ങയ്ക്കുള്ളില്‍ സ്‌ഫോടക വസ്തു വയ്ക്കുകയായിരുന്നു
ലക്ഷ്യം മൃഗവേട്ട തന്നെ, മുമ്പും പന്നിയെ കൊന്ന് മാംസ വില്‍പ്പന നടത്തി; ആന ചെരിഞ്ഞ കേസില്‍ രണ്ടു പേര്‍ ഒളിവില്‍

പാലക്കാട്: പാലക്കാട് വനമേഖലയില്‍ ഗര്‍ഭിണിയായ ആന ചെരിഞ്ഞ സംഭവത്തില്‍ മുഖ്യപ്രതികള്‍ ഒളിവില്‍. തോട്ടം ഉടമകളായ അബ്ദുല്‍ കരീം, മകന്‍ റിയാസുദ്ദീന്‍ എന്നിവരെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് ആയിട്ടില്ല. മൂന്നാം പ്രതി വില്‍സണ്‍ പിടിയിലായിട്ടുണ്ട്.

മണ്ണാര്‍ക്കാട്ട വനമേഖലില്‍ നടന്നത് ആസൂത്രിതമായ മൃഗവേട്ട തന്നെയാണെന്നാണ് അ്‌ന്വേഷണത്തില്‍ ലഭിക്കുന്ന വിവരം. മൃഗങ്ങളെ കൊല്ലാനായി ഇവര്‍ തേങ്ങയ്ക്കുള്ളില്‍ സ്‌ഫോടക വസ്തു വയ്ക്കുകയായിരുന്നു.  ഇത്തരത്തില്‍ പന്നികളെ വേട്ടയാടി ഇവര്‍ മാംസ വില്‍പ്പന നടത്താറുള്ളതായും അന്വേഷണത്തില്‍ വ്യക്തമായതായാണ് അറിയുന്നത്.

കൃഷിയിടത്തില്‍ പന്നിപ്പടക്കം വച്ചിരുന്നതായി പിടിയിലായ വില്‍സണ്‍ ന്വേഷണ സംഘത്തോട് പറഞ്ഞതായാണ് സൂചന. വില്‍സണ്‍ തന്നെയാണ് പടക്കം തയാറാക്കിയത്.

തേങ്ങയില്‍ ഒളിപ്പിച്ച സ്‌ഫോടകവസ്തു കടിച്ചാണ് ആനയ്ക്കു പരുക്കേറ്റതെന്നാണ് അന്വേഷണ സംഘം കരുതുന്നത്. സ്‌ഫോടനത്തില്‍ വായ തകര്‍ന്ന് ഭക്ഷണം കഴിക്കാനാവാതെയാണ് ആന ചെരിഞ്ഞത്. ആന ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളോളമായെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.

പൊലീസും വനംവകുപ്പും അടങ്ങുന്ന സംയുക്ത സംഘമാണ് ആന ചരിഞ്ഞതിനെക്കുറിച്ച് അന്വേഷണം നടത്തുന്നത്. പ്രദേശത്തെ തോട്ടങ്ങളെ കേന്ദ്രീകരിച്ചാണ് സംയുക്ത സംഘം അന്വേഷണം നടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com