സംസ്ഥാനത്ത് ഇന്ന്   111   പേര്‍ക്ക് കോവിഡ്; 98 പേര്‍ പുറത്ത് നിന്നെത്തിയവര്‍;  പാലക്കാട് 40 പേര്‍

സംസ്ഥാനത്ത് ഇന്ന് 111   പേര്‍ക്ക് കൂടി കോവിഡ്
സംസ്ഥാനത്ത് ഇന്ന്   111   പേര്‍ക്ക് കോവിഡ്; 98 പേര്‍ പുറത്ത് നിന്നെത്തിയവര്‍;  പാലക്കാട് 40 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 111 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒറ്റദിവസം രോഗികളുടെ എണ്ണം നൂറ് കടക്കുന്നത് ഇത് ആദ്യമാണ്. 50 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 50, ഇതര സംസ്ഥാനങ്ങളില്‍ നിന്നു വന്നവര്‍  48. സമ്പര്‍ക്കത്തിലൂടെ രോഗബാധിതര്‍  10 (3 ആരോഗ്യപ്രവര്‍ത്തകര്‍). മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.

രോഗബാധ സ്ഥിരീകരിച്ച മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ളവരുടെ കണക്കെടുത്താല്‍ മഹാരാഷ്ട്ര 25, തമിഴ്‌നാട് 10, കര്‍ണാടക 3, ഉത്തര്‍പ്രദേശ്, ഹരിയാന, ലക്ഷദ്വീപ് 1വീതം, ഡല്‍ഹി 4, ആന്ധ്രപ്രദേശ് 3. 22 പേര്‍ ഇന്ന് കോവിഡ് മുക്തരായി. തിരുവനന്തപുരം 1, ആലപ്പുഴ4, എറണാകുളം 4, തൃശൂര്‍ 5, കോഴിക്കോട് 1, കാസര്‍കോട് 7. 3597 സാംപിളുകള്‍ ഇന്ന് പരിശോധിച്ചു. 1697 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. അതില്‍ 973 പേര്‍ ഇപ്പോള്‍ ചികില്‍സയിലാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

തിരുവനന്തപുരം 5, കൊല്ലം 2, പത്തനംതിട്ട 11, ആലപ്പുഴ  5, കോട്ടയം 1,ഇടുക്കി 3, എറണാകുളം  10, തൃശൂര്‍  8, പാലക്കാട് 40, മലപ്പുറം 18, വയനാട് 3, കോഴിക്കോട്  4, കാസര്‍കോട്  1 എന്നിങ്ങനെയാണ് പോസിറ്റീവായ കേസുകള്‍

രോഗമുക്തരായവര്‍ തിരുവനന്തപുരം 1, ആലപ്പുഴ 4, എറണാകുളം 4, തൃശൂര്‍ 5, കോഴിക്കോട് 1, കാസര്‍കോട് 7 എന്നിങ്ങനെയാണ്. ഹോട്‌സ്‌പോട്ടുകള്‍ എണ്ണം 128 ആയി.

177106 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1545 പേര്‍ നിരീക്ഷണത്തില്‍ ആശുപത്രികളില്‍. ഇന്ന് മാത്രം 247 പേര്‍ ആശുപത്രികളിലെത്തി. ഇതുവരെ 790074 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 74769 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി 19650 സാംപിളുകള്‍ ശേഖരിച്ചു. 18049 എണ്ണം നെഗറ്റീവായി,. സംസ്ഥാനത്ത് ഇതുവരെ 14045 സാംപിളുകള്‍ ആകെ പരിശോധിച്ചു. ഹോട്‌സ്‌പോട്ടുകള്‍ 128 ആയി. വയനാട് 3, കണ്ണൂര്‍1, കോഴിക്കോട് 1 എന്നിങ്ങനെയാണ് പുതിയ ഹോട്‌സ്‌പോട്ടുകള്‍.

ആന്റിബോ!ഡി ടെസ്റ്റുകള്‍ വ്യാപകമായി ആരംഭിക്കുകയാണ്. ഐസിഎംആര്‍ വഴി 14000 കിറ്റ് ലഭിച്ചു. 10000 വിവിധ ജില്ലകള്‍ക്ക് നല്‍കി. 40000 കിറ്റുകള്‍ മൂന്ന് ദിവസം കൊണ്ട് കിട്ടും എന്ന് അറിയിപ്പുണ്ട്. ഒരാഴ്ച 15000 വരെ ആന്റിബോഡി നടത്താന്‍ ഉദ്ദേശിക്കുന്നു. സമൂഹ വ്യാപനം ഉണ്ടോ എന്നു നിരീക്ഷിക്കാനാണിത്. ആന്റിബോഡി ടെസ്റ്റ്ി പോസിറ്റീവ് ആയാല്‍ പിസിആര്‍ ടെസ്റ്റ് നടത്തും. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നുമായി 177033 പേരാണ് ഇതുവരെ എത്തിയത്. ഇതില്‍ 30363 പേര്‍ വിദേശത്തുനിന്ന് എത്തിയതാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 146670 പേര്‍ വന്നു. ഇതില്‍ 93783 പേര്‍ തീവ്രരോഗവ്യാപന മേഖലകളില്‍നിന്ന് വന്നതാണ്. അതായത് 63 ശതമാനം പേര്‍. റോഡ് വഴി 79 ശതമാനം പേരും റെയില്‍ വഴി 10.8 ശതമാനം ആളുകളും എത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com