സഹോദരൻ അയ്യപ്പന്റെ മകൻ ഡോ കെ എ സുഗതൻ അന്തരിച്ചു

ചെന്നൈയിൽ നിന്ന് എം.ബി.ബി.എസ് പാസായ ശേഷം എഫ്ആർസിഎസ് നേടാനാണ് ഇംഗ്ലണ്ടിൽ പോയത്
സഹോദരൻ അയ്യപ്പന്റെ മകൻ ഡോ കെ എ സുഗതൻ അന്തരിച്ചു

കൊച്ചി: നവോത്ഥാനനായകനും സ്വാതന്ത്ര്യസമരസേനാനിയും തിരു-കൊച്ചി മന്ത്രിയുമായിരുന്ന സഹോദരൻ അയ്യപ്പന്റെ മകൻ ഡോ കെ എ സുഗതൻ അന്തരിച്ചു. 90 വയസ്സായിരുന്നു. ഇംഗ്ലണ്ടിൽ വെച്ചായിരുന്നു അന്ത്യം.

ചെന്നൈയിൽ നിന്ന് എം.ബി.ബി.എസ് പാസായ ശേഷം എഫ്ആർസിഎസ് നേടാനാണ് ഇംഗ്ലണ്ടിൽ പോയത്. തുടർന്ന് അവിടെ പ്രാക്ടീസ് ആരംഭിച്ചു. ഐറിഷ് വനിതയായ സൂസനെ വിവാഹം ചെയ്ത് ഇംഗ്ലണ്ടിലെ ബ്‌ളാക്ക്‌ബേണിൽ സ്ഥിരതാമസമാക്കി. 15 വർഷം മുമ്പ് ചികിത്സ അവസാനിപ്പിച്ച് വിശ്രമത്തിൽ കഴിയുകയായിരുന്നു.

സഹോദരൻ അയ്യപ്പനെപ്പോലെ യുക്തിചിന്തകനായിരുന്നു ഡോ. സുഗതനും. ക്രിസ്ത്യൻ യുവതിയെ വിവാഹം ചെയ്തപ്പോൾ സഹോദരൻ അയ്യപ്പനും അമ്മ പാർവതി അയ്യപ്പനും പിന്തുണ നൽകി. ഇടതുപക്ഷ അനുഭാവിയായിരുന്ന അദ്ദേഹം ഇംഗ്ലണ്ടിലെ ലേബർ പാർട്ടിയുമായും ആഭിമുഖ്യം പുലർത്തിയിരുന്നു.

സൂസൻ ആണ് സു​ഗതന്റെ ഭാര്യ. മക്കൾ: പോൾ സുഗതൻ, സമാന്ത റയാൻ. മരുമക്കൾ: അലിസൺ പോൾ, ജോൺ റയാൻ. സഹോദരി: ഐഷ ഗോപാലകൃഷ്ണൻ (കൊച്ചി).

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com