കിണർ പണിക്കിടെ മണ്ണിടിഞ്ഞു; അടിയിൽപ്പെട്ട് തൊഴിലാളി മരിച്ചു

കിണർ പണിക്കിടെ മണ്ണിടിഞ്ഞു; അടിയിൽപ്പെട്ട് തൊഴിലാളി മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊയിലാണ്ടി: പുതിയ കിണറിന്റെ പണിക്കിടെ ദേഹത്ത് മണ്ണിടിഞ്ഞ് വീണ് അകപ്പെട്ട് പോയ തൊഴിലാളി മരിച്ചു. കൊയിലാണ്ടി തെക്കേ കോമത്ത്കര നാരായണൻ(57) ആണ് മരിച്ചത്. ചെങ്ങോട്ടുകാവ് അരങ്ങാടത്ത് രാവിലെ പത്ത് മണി മുതൽ മണ്ണിനടിയിൽപ്പട്ടിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മൃതദേഹം കണ്ടെടുക്കാൻ കഴിഞ്ഞത്.

നാരായണനടക്കം അഞ്ച് പേരായിരുന്നു ജോലിക്കുണ്ടായിരുന്നത്. രണ്ട്  പേർ കിണറിനടിയിലും ബാക്കിയുള്ളവർ മുകളിലും നിന്ന് പണിയെടുക്കുന്നതിനിടെ ഒരു ഭാഗം ഇടിയുകയായിരുന്നു. ആദ്യത്തെയാളെ  നേരത്തെ തന്നെ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് രക്ഷിച്ച് ആശുപത്രിയിലാക്കിയിരുന്നു. എന്നാൽ നാരായണന് മുകളിലേക്ക് ഉയരത്തിൽ മണ്ണ് വീണതിനാൽ ഏറെ പണിപ്പെട്ടാണ് മൃതദേഹം പുറത്തെടുക്കാനായത്. 

എട്ട് കോലോളം താഴ്ചയിലെത്തിയിരുന്നു കിണർ. കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരുന്ന ശക്തമായ മഴയാകാം മണ്ണിടിച്ചിലിന് കാരണമെന്നാണ് പറയപ്പെടുന്നത്. അപകടം നടന്നയുടനെ തൊട്ടടുത്തുള്ള കൊയിലാണ്ടി ഫയർ ഫോഴ്‌സും സ്ഥലത്തെത്തി നാട്ടുകാരോടൊപ്പം ചേർന്ന് രക്ഷാപ്രവർത്തനം  നടത്തുകയായിരുന്നു. 

തുടർന്നാണ് അടിയിലുണ്ടായിരുന്ന ആദ്യത്തെയാളെ നേരത്തെ തന്നെ കരയ്ക്ക് കയറ്റാനായത്. സമീപ പ്രദേശങ്ങളിലെ ശശി, സുഭാഷ്, സുരേന്ദ്രൻ, അശോകൻ, എന്നിവർക്കൊപ്പമാണ് നാരായണനും പണിക്കുണ്ടായിരുന്നത്. ഇതിൽ അശോകനെയാണ് നേരത്തെ രക്ഷിക്കാൻ രക്ഷിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com