കോഴിക്കോട് പാളയം പള്ളിയും അടഞ്ഞുതന്നെ കിടക്കും; നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ബുദ്ധിമുട്ടാകുമെന്ന് പരിപാലന സമിതി

ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ആരാധനലായങ്ങള്‍ തുറക്കാമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടും തത്ക്കാലം കോഴിക്കോട് പാളയം മുഹ്‌യിദ്ധീന്‍ പള്ളി തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി പള്ളി പരിപാലന സമിതി
കോഴിക്കോട് പാളയം പള്ളിയും അടഞ്ഞുതന്നെ കിടക്കും; നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ബുദ്ധിമുട്ടാകുമെന്ന് പരിപാലന സമിതി

കോഴിക്കോട്: ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ആരാധനലായങ്ങള്‍ തുറക്കാമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടും തത്ക്കാലം കോഴിക്കോട് പാളയം മുഹ്‌യിദ്ധീന്‍ പള്ളി തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി പള്ളി പരിപാലന സമിതി അറിയിച്ചു. നിയന്ത്രണങ്ങള്‍ പാലിച്ച് ആരാധനാലയങ്ങള്‍ തുറക്കുന്നതിന് അസൗകര്യം ഉള്ളതിനാല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പള്ളി തുറക്കേണ്ടതില്ലെന്ന് പാളയം മുഹ്‌യിദ്ധീന്‍ പള്ളി പരിപാലന കമ്മിറ്റിയുടെ യോഗത്തില്‍ തീരുമാനിച്ചെന്ന് സമിതി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. 

നേരത്തെ, തിരുവനന്തപുരം പാളയം ജുമാ മസ്ജിദും സമാനമായ തീരുമാനമെടുത്തിരുന്നു. യാത്രക്കാര്‍ ഉള്‍പ്പെടെ ഒരുപാട് പേര്‍ പള്ളിയിലെത്തുമെന്നും കോവിഡ് പ്രതിരോധത്തിന് തടസ്സമാകുമെന്നും വ്യക്തമാക്കിയാണ് ജുമാ മസ്ജിദ് തുറക്കേണ്ടെന്ന് തീരുമാനത്തിലെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com