വടക്കൻ കേരളത്തിൽ ശക്തമായ മഴ; മലയോര മേഖലയിൽ ജാ​ഗ്രത; ആളുകൾ വീടൊഴിയുന്നു

വടക്കൻ കേരളത്തിൽ ശക്തമായ മഴ; മലയോര മേഖലയിൽ ജാ​ഗ്രത; ആളുകൾ വീടൊഴിയുന്നു
വടക്കൻ കേരളത്തിൽ ശക്തമായ മഴ; മലയോര മേഖലയിൽ ജാ​ഗ്രത; ആളുകൾ വീടൊഴിയുന്നു

മലപ്പുറം: വടക്കൻ കേരളത്തിൽ കനത്ത മഴ. മലപ്പുറത്തും കോഴിക്കോട്ടും മലയോര മേഖലയിൽ ശക്തമായി മഴ പെയ്യുകയാണ്. കോഴിക്കോട് കൂടരഞ്ഞിയിൽ മലവെള്ളപ്പാച്ചിലിൽ ഒരാളെ കാണാതായി. 

നിലമ്പൂരിൽ മണിക്കൂറുകളായി മഴ തുടരുകയാണ്. പലയിടത്തും വെള്ളം കയറി. കാഞ്ഞിരപ്പുഴയും തോടുകളും കരകവിഞ്ഞൊഴുകുകയാണ്. വെളിയന്തോടിൽ സിഎൻജി റോഡിൽ വെളളം കയറി. ആളുകൾ സ്വമേധയാ വീടൊഴിഞ്ഞു പോകുന്നു. 

കൂടരഞ്ഞി പുന്നക്കൽ ഉറുമി പവർ ഹൗസിനു സമീപത് മലവെള്ള പാച്ചിലിലാണ് ഒരാളെ കാണാതായത്. മുക്കം പൂളപ്പൊയിൽ സ്വദേശി അനിസ്  റഹ്മാനെ(17)  ആണ് കാണാതായത്. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയായിരുന്നു സംഭവം. 

റഹ്മാൻ അടക്കം മൂന്ന് പേർ പവർ ഹൗസിന് സമീപം കുളിക്കാനിറങ്ങിയതായിരുന്നു. പെട്ടെന്ന് മലവെള്ളമെത്തിയപ്പോൾ ഒഴുക്കിൽ പെടുകയും ചെയ്തു. രക്ഷപ്പെട്ട മറ്റ് രണ്ട് പേരാണ് വിവരം അടുത്തുള്ളവരെ അറിയിച്ചത്. മുക്കം പൊലീസ് അപകട സ്ഥലത്ത് എത്തി തിരച്ചിൽ നടത്തുന്നുണ്ട്.

ഇന്ന് മലപ്പുറം ഉൾപ്പെടെ 12 ജില്ലകളിൽ കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ മുന്നറിയിപ്പ്  നൽകിയിരുന്നു. ജാഗ്രതാ നിർദേശത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ വെളളപ്പൊക്കത്തിൽ നിലമ്പൂരിൽ വ്യാപക നാശനഷ്ടമാണ് സംഭവിച്ചത്. നിലമ്പൂർ ടൗൺ പോലും വെളളത്തിന്റെ അടിയിലായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com