കുടുംബകലഹം; കൈഞരമ്പ് മുറിച്ച് യുവാവ് കിണറ്റില്‍ച്ചാടി

ഫയര്‍ഫോഴ്‌സ് എത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പെരുമ്പാവൂര്‍: കുടുംബകലഹത്തെ തുടര്‍ന്ന് കൈഞരമ്പ് മുറിച്ച് യുവാവ് കിണറ്റില്‍ച്ചാടി. അല്ലപ്ര സ്വദേശിയാണ് 35 അടി താഴ്ചയും 12 അടി വെള്ളവുമുള്ള കിണറ്റില്‍ ചാടിയത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്.

ഫയര്‍ ഫോഴ്‌സ് എത്തുമ്പോള്‍ നാട്ടുകാര്‍ നല്‍കിയ കയറില്‍ പിടിച്ചു നില്‍ക്കുകയായിരുന്നു യുവാവ്. സ്‌റ്റേഷന്‍ ഓഫിസര്‍ എന്‍.എച്ച്. അസൈനാരുടെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യു ഓഫിസര്‍ ഷാനവാസ് കിണറ്റിലിറങ്ങി യുവാവിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചു. സേനാംഗങ്ങളായ ഷാജി, സജാദ്, ഷമീര്‍, രാകേഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com