കെണിയിൽ നിന്നും രക്ഷപ്പെട്ട പുലി പിടിയിൽ

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൽപ്പറ്റ: വയനാട് സുൽത്താൻ ബത്തേരിയിൽ കെണിയിൽ നിന്ന് രക്ഷപ്പെട്ട പുള്ളിപ്പുലി പിടിയിൽ. മയക്കുവെടിവച്ചാണ് പുലിയെ വീഴ്ത്തിയത്. ബത്തേരി മുള്ളൻകാവിൽ വച്ചായിരുന്നു കെണിയിൽ വീണ പുലി രക്ഷപ്പെട്ടത്. കാട്ടു പന്നിക്ക് വച്ച കെണിയിൽ പുലി വീഴുകയായിരുന്നു.

കെണിയിലായതിനടുത്തുള്ള കൃഷിയിടത്തുവച്ചാണ് പുലിയെ പിടികൂടിയത്. കെണിയില്‍ വീണതിനെ തുടര്‍ന്ന് പുലിക്ക് കൈക്ക് സാരമായി പരിക്കേറ്റിരുന്നു. ഈ സാഹചര്യത്തില്‍ പുലിക്ക് അധിക ദൂരം സഞ്ചരിക്കാനായിരുന്നില്ല. പുലി രക്ഷപ്പെട്ടതിനെ തുടര്‍ന്ന് വനംവകുപ്പിലെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു.പുലിയുടെ പരിക്കുകള്‍ ഭേദമായി ശേഷമായിരിക്കും കാട്ടിലേക്ക് തുറന്നുവിടുക.

പുലി കെണിയിൽ നിന്ന് രക്ഷപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ ഭീതിയിലായിരുന്നു. പുലി കെണിയിൽ വീണ  വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തുകയായിരുന്നു. രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് പുലി രക്ഷപ്പെട്ടത്. മയക്കു വെടി വച്ച് പിടികൂടാൻ ശ്രമിക്കുന്നതിനിടെ പുലി ഓടിപ്പോവുകയായിരുന്നു.

സ്വകാര്യ വ്യക്തതികളുടെ സ്ഥലത്താണ് പുലിയെ കണ്ടെത്തിയത്. സ്ഥലത്ത് പന്നി ശല്യം രൂക്ഷമാണ്. ഇതിനെ പിടിക്കാൻ വച്ച കെണിയിലാണ് പുലി കുടുങ്ങിയത് എന്നാണ് സംശയിക്കുന്നത്. കമ്പി വളച്ച് നിർമിക്കുന്ന ഇത്തരം കെണികളിൽ പുലികൾ കുടുങ്ങിയ സംഭവങ്ങൾ നേരെത്തെയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com