നാളെ മുതല്‍ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും ജോലിക്കെത്തണം;ഇളവ് ഹോട്ട്‌സ്‌പോട്ടുകളില്‍ മാത്രം; പുതുക്കിയ മാര്‍ഗനിര്‍ദേശം

ഹോട്ട്‌സ്‌പോട്ട് ഒഴികെയുള്ള എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മുഴുവന്‍ ജീവനക്കാരും ജോലിക്കെത്തണം
നാളെ മുതല്‍ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും ജോലിക്കെത്തണം;ഇളവ് ഹോട്ട്‌സ്‌പോട്ടുകളില്‍ മാത്രം; പുതുക്കിയ മാര്‍ഗനിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ മാര്‍ഗനനിര്‍ദേശം പുറത്തിറക്കി. ഹോട്ട്‌സ്‌പോട്ട് ഒഴികെയുള്ള എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മുഴുവന്‍ ജീവനക്കാരും ജോലിക്കെത്തണം. കണ്ടെയ്ന്‍മെന്റ് സോണിലെ ഓഫീസുകളില്‍ അതാത് ജില്ലകളിലെ കുറച്ച് ജീവനക്കാര്‍ മാത്രം എത്തിയാല്‍ മതിയെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

സര്‍്ക്കാര്‍  ഓഫീസുകള്‍ നാളെ മുതല്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുമെന്നതാണ് മാര്‍ഗനിര്‍ദേശത്തിലൂടെ വ്യക്തമാകുന്നത്. ശനിയാഴ്ച അവധി തുടരും. ഫയലുകള്‍ ഉടന്‍ തീര്‍പ്പാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

എല്ലാ ജീവനക്കാരും എത്തണം.നേരത്തെ മുപ്പത് ശതമാനം 50 ശതമാനം ജീവനക്കാര്‍ എത്തിയാല്‍ മതിയെന്നായിരുന്നു നിര്‍ദേശം. ഇനി നിയന്ത്രണം ഉണ്ടാകുക കണ്ടെയന്‍മെന്റ് സോണില്‍ മാത്രമായിരിക്കും.ഏഴ് മാസം ഗര്‍ഭിണികളായവര്‍ ജോലിക്കെത്തേണ്ടതില്ല. ഒരു വയസില്‍ താഴെയുളള  കുട്ടികളുടെ അമ്മമാര്‍ക്കും ഇളവുണ്ട്‌.  വര്‍ക്ക് ഫ്രം ഹോം പ്രോല്‍സാഹിപ്പിക്കണമെന്നും മാര്‍ഗരേഖ. ബസില്ലാത്തതിനാല്‍ സ്വന്തം ജില്ലകളില്‍ ജോലി ചെയ്യുന്നവര്‍ അതാത് ഓഫിസുകളിലെത്തണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com