വയനാട് കെണിയിൽ കുടുങ്ങിയ പുലി രക്ഷപ്പെട്ടു; ജാ​ഗ്രതാ നിർദ്ദേശം

വയനാട് കെണിയിൽ കുടുങ്ങിയ പുലി രക്ഷപ്പെട്ടു; ജാ​ഗ്രതാ നിർദ്ദേശം
വയനാട് കെണിയിൽ കുടുങ്ങിയ പുലി രക്ഷപ്പെട്ടു; ജാ​ഗ്രതാ നിർദ്ദേശം

കൽപ്പറ്റ: വയനാട് സുൽത്താൻ ബത്തേരിയിൽ കെണിയിൽ കുടുങ്ങിയ പുള്ളിപ്പുലി രക്ഷപ്പെട്ടു. ബത്തേരി മുള്ളൻകാവിലാണ് പുലി കെണിയിൽ കുടുങ്ങിയത്. കാട്ടു പന്നിക്ക് വച്ച കെണിയിൽ പുലി വീണതാണെന്ന് സംശയം.

വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തുകയായിരുന്നു. രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് പുലി രക്ഷപ്പെട്ടത്. മയക്കു വെടി വച്ച് പിടികൂടാൻ ശ്രമിക്കുന്നതിനിടെ പുലി ഓടിപ്പോവുകയായിരുന്നു. സമീപ പ്രദേശങ്ങളിലുള്ള ജനങ്ങൽ ജാ​ഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.

സ്വകാര്യ വ്യക്തതികളുടെ സ്ഥലത്താണ് പുലിയെ കണ്ടെത്തിയത്. സ്ഥലത്ത് പന്നി ശല്യം രൂക്ഷമാണ്. ഇതിനെ പിടിക്കാൻ വച്ച കെണിയിലാണ് പുലി കുടുങ്ങിയത് എന്നാണ് സംശയിക്കുന്നത്.

പുലിയെ പിടിക്കാനുള്ള ശ്രമം തുടരുമെന്ന് വനം വകുപ്പ് അധികൃതർ വ്യക്തമാക്കി. കമ്പി വളച്ച് നിർമിക്കുന്ന ഇത്തരം കെണികളിൽ പുലികൾ കുടുങ്ങിയ സംഭവങ്ങൾ നേരെത്തെയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com