സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ; അവശ്യസര്‍വീസുകള്‍ക്ക് മാത്രം അനുമതി

ഹോട്ടലിലെ പാഴ്‌സല്‍ കൗണ്ടറുകള്‍ രാവിലെ 8 മുതല്‍ രാത്രി 9 വരെ പ്രവര്‍ത്തിക്കാം
സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ; അവശ്യസര്‍വീസുകള്‍ക്ക് മാത്രം അനുമതി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍. ഞായറാഴ്ചകളില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങളില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് അവശ്യസര്‍വീസുകള്‍ക്ക് മാത്രമാണ് ഇന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ.

ചരക്കുവാഹനങ്ങള്‍ക്കും ആശുപത്രി, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളിലേക്കുള്ള വാഹനങ്ങള്‍ക്കും കോവിഡ് പ്രതിരോധപ്രവര്‍ത്തകര്‍ക്കും യാത്ര ചെയ്യാന്‍ അനുമതിയുണ്ട്. മാധ്യമങ്ങള്‍ ഉള്‍പ്പെടെ അവശ്യവിഭാഗങ്ങളിലുള്‍പ്പെട്ടവര്‍ക്കും യാത്ര ചെയ്യാം.

പാല്‍ സംഭരണം, വിതരണം, പത്ര വിതരണം എന്നിവയ്ക്ക് തടസ്സമില്ല. ആശുപത്രി, മെഡിക്കല്‍ സ്റ്റോര്‍, ലബോറട്ടറി, അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവയ്ക്കും തുറന്ന് പ്രവര്‍ത്തിക്കാം.

ഹോട്ടലിലെ പാഴ്‌സല്‍ കൗണ്ടറുകള്‍ രാവിലെ 8 മുതല്‍ രാത്രി 9 വരെ പ്രവര്‍ത്തിക്കാം. ഓണ്‍ലൈന്‍ ഭക്ഷണവിതരണം രാത്രി 10 മണി വരെ ആകാമെന്നും സര്‍ക്കാര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com