സൗദിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

ശ്വാസതടസ്സം അനുഭവപ്പെടുകയും പനിയുടെ ലക്ഷണങ്ങള്‍ പ്രകടമാവുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
സൗദിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. ശ്വാസ തടസ്സത്തെ തുടര്‍ന്ന് ദിവസങ്ങളായി സൗദി അറേബ്യയിലെ ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പത്തനംതിട്ട അടൂര്‍ കൊടുമണ്‍ സ്വദേശി മുല്ലക്കല്‍ കിഴക്കതില്‍ ഹരികുമാര്‍ (51) ആണ് മരിച്ചത്.  

ശ്വാസതടസ്സം അനുഭവപ്പെടുകയും പനിയുടെ ലക്ഷണങ്ങള്‍ പ്രകടമാവുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നുള്ള പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് രോഗം കലശലാവുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ശനിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു മരണം. സെക്കന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലുള്ള പ്രമുഖ കമ്പനിയില്‍ 25 വര്‍ഷമായി ജോലിചെയ്യുകയായിരുന്നു. 

സൗദി അറേബ്യയില്‍ തന്നെ കോവിഡ് ബാധയെ തുടര്‍ന്ന് മലയാളി ആരോഗ്യ പ്രവര്‍ത്തകയും മരിച്ചു.ദമ്മാമില്‍ സ്വകാര്യ മെഡിക്കല്‍ സെന്ററിലെ ലാബ് ടെക്‌നീഷ്യനായ പത്തനംതിട്ട എലന്തൂര്‍, മടിക്കോളില്‍ ജൂലി മേരി സിജു (41) ആണ് മരിച്ചത്. രണ്ടാഴ്ചയിലേറെയായി ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

ആസ്തമ രോഗിയായിരുന്നു ജൂലി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ആശ്വാസകരമായ നിലയിലായിരുന്നു. എന്നാല്‍ ശനിയാഴ്ച ഉച്ചയോടെ നില വഷളാവുകയും വൈകീട്ടോടെ മരണം സംഭവിക്കുകയുമായിരുന്നു. 15 വര്‍ഷമായി ദമ്മാമിലെ ഇതേ സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്യുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com