​ഗൾഫിൽ കോവിഡ് ബാധിച്ച് ഇന്ന് മൂന്ന് മലയാളികൾ മരിച്ചു; മരണ സംഖ്യ 198 ആയി

​ഗൾഫിൽ കോവിഡ് ബാധിച്ച് ഇന്ന് മൂന്ന് മലയാളികൾ മരിച്ചു; മരണ സംഖ്യ 198 ആയി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ദോഹ: ഗൾഫിൽ കോവിഡ് ബാധിച്ച് മൂന്ന് മലയാളികൾ കൂടി മരിച്ചു. കോഴിക്കോട് കുറ്റ്യാടി സ്വദേശി മൊയ്തു മാലിക്കണ്ടി (68) തിരുവല്ല സ്വദേശി കുര്യൻ പി വർഗീസ് (64), കൊടുങ്ങല്ലൂർ സ്വദേശി കടുക്കച്ചുവട് ലിനേഷ് എന്നിവരാണ് മരിച്ചത്. മൊയ്തു ഖത്തറിലും കുര്യൻ ദുബായിലും ലിനേഷ് സൗദിയിലുമായിരുന്നു.  

കഴിഞ്ഞ ദിവസത്തെ മൂന്ന് മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ഗൾഫിൽ കോവിഡ് ബാധിച്ച്  മരിച്ച മലയാളികളുടെ എണ്ണം 198 ആയി ഉയർന്നു.

12 ദിവസത്തിനുള്ളിൽ 97 മലയാളികളാണ് ​ഗൾഫിൽ മരിച്ചത്. ഏറെ ആശങ്ക ഉയർത്തുന്നതാണ് ഈ റിപ്പോർട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com