ആന പടക്കം കടിച്ചത് അബദ്ധത്തില്‍, അന്വേഷണം പക്ഷപാതമില്ലാതെ; ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍

ആന പടക്കം കടിച്ചത് അബദ്ധത്തില്‍, അന്വേഷണം പക്ഷപാതമില്ലാതെ; ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍
ആന പടക്കം കടിച്ചത് അബദ്ധത്തില്‍, അന്വേഷണം പക്ഷപാതമില്ലാതെ; ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: പാലക്കാട്ട് വനമേഖലയില്‍ ഗര്‍ഭിണിയായ ആന ചെരിഞ്ഞ സംഭവം ബോധപൂര്‍വമായ ആനവേട്ടയല്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം. പന്നികള്‍ കൃഷിയിടത്തില്‍ കടക്കുന്നതു തടയാന്‍ വച്ച പടക്കം നിറച്ച പഴം അബദ്ധത്തില്‍ ആന കടിക്കുകയായിരുന്നെന്ന് മന്ത്രാലയം ട്വീറ്റ് ചെയ്തു.

പന്നികളെ ഓടിക്കാന്‍ പടക്കം നിറച്ച പഴങ്ങള്‍ വയ്ക്കുന്നത് നിയമ വിരുദ്ധമാണ്. നിയമവിരുദ്ധമായ ഈ പ്രവൃത്തി തുടരുന്നതായാണ് അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുള്ളത്. ഇതു തടയുന്നതിനു കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആന ചെരിഞ്ഞ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. കൂടുതല്‍ പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഇക്കാര്യത്തില്‍ മന്ത്രാലയം കേരള സര്‍ക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. പക്ഷപാതമില്ലാതെയാണ് കേരള സര്‍ക്കാരും വനംപരിസ്ഥിതി മന്ത്രാലയത്തിലെ ബന്ധപ്പെട്ട വകുപ്പുകളും ഇക്കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഉഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികരിക്കരുതെന്ന് കേന്ദ്ര സഹമന്ത്രി ബാബുല്‍ സുപ്രിയോ അഭ്യര്‍ഥിച്ചതായി മന്ത്രാലയം ട്വിറ്ററിലുടെ പറഞ്ഞു.

ആന ചെരിഞ്ഞ സംഭവത്തില്‍ അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കും. കുറ്റക്കാരെ മുഴുവന്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരും- മന്ത്രലയം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com