ഓണ്‍ലൈന്‍ ക്ലാസുകളുടെ രണ്ടാംഘട്ട ട്രയല്‍ ഇന്നുമുതല്‍; ടൈംടേബിള്‍ ഇങ്ങനെ

സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകളുടെ രണ്ടാംഘട്ട ട്രയല്‍ ഇന്നുമുതല്‍ ആരംഭിക്കും
ഓണ്‍ലൈന്‍ ക്ലാസുകളുടെ രണ്ടാംഘട്ട ട്രയല്‍ ഇന്നുമുതല്‍; ടൈംടേബിള്‍ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകളുടെ രണ്ടാംഘട്ട ട്രയല്‍ ഇന്നുമുതല്‍ ആരംഭിക്കും. മുഴുവന്‍ കുട്ടികള്‍ക്കും പഠനസഹായങ്ങള്‍ ഉറപ്പാക്കാന്‍ അധ്യാപകര്‍ രംഗത്തിറങ്ങണമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. ഈ മാസം ഒന്നുമുതല്‍ ആരംഭിച്ച അതേ ക്രമത്തിലാണ് ഇന്നുമുതല്‍ ക്ലാസ് ആരംഭിക്കുക. 

സ്‌കൂളിനോ അവിടുത്തെ സംവിധാനങ്ങള്‍ക്കോ ബദലല്ല ഓണ്‍ലൈന്‍ ക്ലാസുകള്‍. താത്കാലിക സംവിധാനം മാത്രമാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ എന്നും സി രവീന്ദ്രനാഥ് പറഞ്ഞു. അതേസമയം കോളജുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ എടുക്കാന്‍ എത്താത്തവര്‍ക്ക് വീടുകളില്‍ നിന്ന് ക്ലാസ് എടുക്കാമെന്ന് ഉന്നതവിദ്യാഭ്യാസവകുപ്പ് അറിയിച്ചു. ഇതിന് സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. പരീക്ഷാഡ്യൂട്ടിയുള്ള അധ്യാപകരും ജീവനക്കാരും കോളജുകളില്‍ എത്തണം.


രാവിലെ എട്ടര മുതല്‍ പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കാണ് ആദ്യ ക്ലാസ്. ഓരോ വിഷയത്തിനും അരമണിക്കൂര്‍ നീളുന്ന ക്ലാസുകളാണ് വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുക. രണ്ടാം ട്രയല്‍ സംപ്രേഷണമാണ്. ടി.വി.യോ സ്മാര്‍ട്‌ഫോണോ ഇന്റര്‍നെറ്റോ ഇല്ലാത്ത കുട്ടികള്‍ക്ക് പ്രഥമാധ്യാപകര്‍, തദ്ദേശ സ്ഥാപനങ്ങളുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും പി.ടി.എ.കളുടെയും സഹായത്തോടെ അത് ഏര്‍പ്പെടുത്താനാണ് നിര്‍ദേശം.

ഇന്നത്തെ ടൈംടേബിള്‍

പ്ലസ്ടു: 8.30 ഇംഗ്ലീഷ്, 9.00 ജ്യോഗ്രഫി, 9.30 മാത്തമാറ്റിക്‌സ്, 10 കെമിസ്ട്രി.

പത്താംക്ലാസ്: 11 ഭൗതികശാസ്ത്രം, 11.30 ഗണിതശാസ്ത്രം, 12 ജീവശാസ്ത്രം

ഒമ്പതാംക്ലാസ്: 4.30 ഇംഗ്ലീഷ്, 5 ഗണിതശാസ്ത്രം

എട്ടാംക്ലാസ്: 3.30 ഗണിതശാസ്ത്രം, 4 രസതന്ത്രം

ഏഴാംക്ലാസ്: 3 മലയാളം

ആറാംക്ലാസ്: 2.30 മലയാളം

അഞ്ചാംക്ലാസ്: 2 മലയാളം

നാലാംക്ലാസ്: 1.30 ഇംഗ്ലീഷ്

മൂന്നാംക്ലാസ്: 1 മലയാളം

രണ്ടാംക്ലാസ്: 12.30 ജനറല്‍

ഒന്നാംക്ലാസ്: 10.30 പൊതുവിഷയം

പന്ത്രണ്ടാംക്ലാസിലുള്ള നാലുവിഷയങ്ങളും രാത്രി ഏഴുമുതലും പത്താം ക്ലാസിനുള്ള മൂന്ന് വിഷയങ്ങള്‍ വൈകുന്നേരം 5.30 മുതലും തിങ്കളാഴ്ചതന്നെ ഇതേ ക്രമത്തില്‍ പുനഃസംപ്രേഷണമുണ്ടാകും. മറ്റു ക്ലാസുകളിലെ വിഷയങ്ങളുടെ പുനഃസംപ്രേഷണം ശനിയാഴ്ചയായിരിക്കും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com