കോഴിക്കോട് ജില്ലയില്‍ ഏഴ് തദ്ദേശ സ്ഥാപനങ്ങളെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ഏഴ് തദ്ദേശ സ്ഥാപനങ്ങളെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി. രോഗികളുമായി നേരിട്ട് സമ്പര്‍ക്കം ഉണ്ടായിരുന്നവരുടെ കോവിഡ് 19 പരിശോധന നടത്തുകയും പരിശോധനാ ഫലം നെഗറ്റീവ് ആവുകയും ചെയ്ത സാഹചര്യത്തിലാണ് തദ്ദേശ സ്ഥാപനങ്ങളെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയത്. കോഴിക്കോട് ജില്ലാ കലക്ടര്‍ സാംബശിവറാവു ആണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.  

കോഴിക്കോട് ജില്ലയിലെ അഴിയൂര്‍, ഒഞ്ചിയം, വടകര മുന്‍സിപ്പാലിറ്റിയിലെ 40, 45, 46 വാര്‍ഡുകള്‍, കുന്നുമ്മല്‍, കുറ്റിയാടി, നാദാപുരം, വളയം എന്നിവയെയാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇവിടങ്ങളില്‍ രോഗപ്പകര്‍ച്ചയില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. തൂണേരി, പുറമേരി, മാവൂര്‍, ഒളവണ്ണ ഗ്രാമ പഞ്ചായത്തുകളാണ് പട്ടികയില്‍ ശേഷിക്കുന്നത്. ഇവിടെ നിലവിലുള്ള നിയന്ത്രണങ്ങള്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ തുടരും എന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com