തൃശൂരില്‍ കോവിഡ് ബാധിച്ച് മരിച്ച ആള്‍ക്ക് വൈറസ് ബാധയുണ്ടായത് എങ്ങനെയെന്ന് സ്ഥിരീകരിക്കാനായില്ല; ആശങ്കയോടെ ആരോഗ്യവകുപ്പ്

കുമാരന്‍ ചികിത്സയിലിരുന്ന തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെ 40 ജീവനക്കാരെ ആരോഗ്യ വകുപ്പ് കോവിഡ് കരുതല്‍ നിരീക്ഷണത്തിലാക്കി
തൃശൂരില്‍ കോവിഡ് ബാധിച്ച് മരിച്ച ആള്‍ക്ക് വൈറസ് ബാധയുണ്ടായത് എങ്ങനെയെന്ന് സ്ഥിരീകരിക്കാനായില്ല; ആശങ്കയോടെ ആരോഗ്യവകുപ്പ്

തൃശൂര്‍: സംസ്ഥാനത്ത് ഞായറാഴ്ച രാത്രി കോവിഡ് ബാധിച്ച് മരിച്ച 87 കാരന് കോവിഡ് ബാധിച്ചത് എങ്ങനെയാണെന്ന് സ്ഥിരീകരിക്കാനായില്ല. കുമാരന്‍ വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ നിന്ന് പുറത്തിറങ്ങാറില്ല. ആശുപത്രിയില്‍ പോകാന്‍ മാത്രമാണ് പുറത്തിറങ്ങാളുളളത്. തൃശൂര്‍ ജില്ലയിലെ രണ്ടാം കോവിഡ് മരണമാണിത്. സംസ്ഥാനത്താകെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 16 ആയി. കുമാരന്‍ ചികിത്സയിലിരുന്ന തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെ 40 ജീവനക്കാരെ ആരോഗ്യ വകുപ്പ് കോവിഡ് കരുതല്‍ നിരീക്ഷണത്തിലാക്കി. രോഗി ന്യുമോണിയയ്ക്കു ചികിത്സയിലിരുന്നത് ഐസേേലഷന്‍ വാര്‍ഡിലായതിനാല്‍ സമൂഹ വ്യാപനത്തിനു സാധ്യത കുറവാണെന്നാണു വിലയിരുത്തല്‍.

ശ്വാസകോശ സംബന്ധമായ രോഗത്തിനു തൃശൂര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുമാരന്‍. കടുത്ത ന്യുമോണിയ ബാധ ഉണ്ടായിരുന്നു. ഞായറാഴ്ച വൈകിട്ട് കോവിഡ് സ്ഥിരീകരിച്ചു മണിക്കൂറുകള്‍ക്കുള്ളിലാണു മരണം. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച ഉടനെ മരിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുള്ള സംസ്‌കാരം ഇന്നുണ്ടായേക്കും

ജൂണ്‍ 2നാണ് ശ്വാസകോശ രോഗവുമായി കുമാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യുമോണിയ ലക്ഷണങ്ങളുമായി ആശുപത്രികളില്‍ എത്തുന്ന എല്ലാവരെയും കോവിഡ് പരിശോധനയ്ക്കു വിധേയമാക്കുന്നതിനാല്‍ കുമാരന്റെ സ്രവവും പരിശോധനയ്ക്ക് അയച്ചിരുന്നു. ഞായറാഴ്ച ഉച്ചയോടെ കോവിഡ് സ്ഥികരിച്ച് ഫലം ലഭിച്ചു. ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡിലേക്കു മാറ്റിയെങ്കിലും രാത്രി മരിച്ചു.

രോഗിയുമായി ഐസലേഷന്‍ വാര്‍ഡിലും മറ്റും ഇടപെട്ട ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ശുദ്ധീകരണ തൊഴിലാളികള്‍ എന്നിവരടക്കം 40 പേരുടെ വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ ആരോഗ്യ വകുപ്പിനു കൈമാറി. തൃശൂര്‍ ജില്ലയിലെ രണ്ടാം കോവിഡ് മരണമാണിത്. മുംബൈയില്‍ നിന്നെത്തിയ വയോധിക നേരത്തെ ജില്ലയില്‍ കോവിഡ് ബാധിച്ചു മരിച്ചിരുന്നു. ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങല്‍ പരേതനായ മുഹമ്മദിന്റെ ഭാര്യ കദീജക്കുട്ടി (68) ആണി മരിച്ചത്. ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com