നിങ്ങളുടെ കോഴിത്തരവും തെറിവിളിയുമെല്ലാം പിസി കുട്ടൻപിള്ള കാണുന്നുണ്ട്; റോസ്റ്റിങ് വിഡിയോയുമായി കേരള പൊലീസ്; വൈറൽ

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ ചില വിഡിയോകളും കമന്റുകളോടും നർമ്മരൂപത്തിൽ പ്രതികരിക്കുകയാണ് കുട്ടൻപിള്ള
നിങ്ങളുടെ കോഴിത്തരവും തെറിവിളിയുമെല്ലാം പിസി കുട്ടൻപിള്ള കാണുന്നുണ്ട്; റോസ്റ്റിങ് വിഡിയോയുമായി കേരള പൊലീസ്; വൈറൽ


 
ലോക്ക്ഡൗൺ ആയതോടെ ഭൂരിഭാ​ഗം പേരും സോഷ്യൽ മീഡിയയിൽ തന്നെയാണ്. ഇതിനിടയിൽ വിഡിയോകളും ട്രോളുകളും റോസ്റ്റിങ്ങുകളുമൊക്കെയായി ശ്രദ്ധ നേടിയവരും നിരവധിയാണ്. എന്നാൽ നിങ്ങളുടെ സോഷ്യൽ മീഡിയ ആക്റ്റിവിറ്റികളെല്ലാം നിരീക്ഷിച്ചുകൊണ്ട് മറ്റൊരാൾകൂടി ഇവിടെയുണ്ട്. കേരള പൊലീസിന്റെ സ്വന്തം പിസി കുട്ടൻപിള്ള. ഇപ്പോൾ താൻ കണ്ട സൈബർ കാഴ്ചകളെല്ലാം റോസ്റ്റിങ് ചെയ്ത് കയ്യടി നേടുകയാണ് കുട്ടൻപിള്ള പൊലീസ്.

കേരള പൊലീസിന്റെ ഓഫീഷ്യൽ ഫേയ്സ്ബുക്ക് പേജിലൂടെയും യൂട്യൂബിലൂടെയുമാണ് വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. പിസി കുട്ടൻപിള്ള സ്പീക്കിങ്ങ് എന്ന പേരിലാണ് വിഡിയോ പുറത്തിറങ്ങിയത്. സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ ചില വിഡിയോകളും കമന്റുകളോടും നർമ്മരൂപത്തിൽ പ്രതികരിക്കുകയാണ് കുട്ടൻപിള്ള. സോഷ്യൽ മീഡിയയിലേക്ക് കണ്ണും നട്ടിരിക്കുന്ന കുട്ടൻ പിള്ള  കാഴ്ചകളിൽ ചിലത്.
പോലീസ് ഈ പരിപാടി ചെയ്യുമ്പോൾ ചില പരിമിതികൾ ഉണ്ട് .. ഇത് കൂട്ടുകാർ മനസ്സിലാക്കും എന്ന് കരുതുന്നു.- എന്ന അടിക്കുറിപ്പിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ടിക് ടോക്കിലൂടെ ശ്രദ്ധേയനായ ഫുക്രുവും സോഷ്യൽ മീഡിയ ആക്രമണത്തിന് വിധേയയായ ധന്യ എസ് രാജേഷുമെല്ലാം വിഡിയോയിൽ വന്നുപോകുന്നുണ്ട്. അതിനൊപ്പം കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ആരോ​ഗ്യ പ്രവർത്തകരേയും പൊലീസിനേും ഫയർഫോഴ്സിനേയുമെല്ലാം പ്രശംസിക്കാനും മറന്നില്ല. എന്തായാലും സോഷ്യൽ മീഡിയയിൽ ഹിറ്റാകുകയാണ് വിഡിയോ. യൂട്യൂബിൽ ഇതിനോടകം ആറര ലക്ഷത്തോളം പേരാണ് വിഡിയോ കണ്ടിരിക്കുന്നത്. പൊലീസ് പുറത്തിറക്കിയ കൊറോണ ബോധവൽക്കരണ വിഡിയോയിലൂടെ ശ്രദ്ധേയനായ ഗിബിൻ ഗോപിനാഥാണ് അവതരണം.

അതിനിടെ പൊലീസ് റോസ്റ്റിങ്ങിനെതിരെ രൂക്ഷ വിമർശനവും ഉയരുന്നുണ്ട്. സോഷ്യൽ മീഡിയ ആക്രമണത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് വിഡിയോ എന്നാണ് ആരോപണം. സൈബർ ബുള്ളീയിങ്ങിന് വിധേയയായിക്കൊണ്ടിരിക്കുന്ന ധന്യ എസ് രാജേഷിനെക്കുറിച്ചുള്ള വിഡിയോ ഉൾപ്പെടുത്തിയതാണ് വിമർശനങ്ങൾക്ക് കാരണമാകുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com