മാസ്‌കുകള്‍ അണുവിമുക്തമാക്കുവാന്‍ ഇനി ആട്ടോമാറ്റിക് സംവിധാനം

ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്  സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ഈ സംവിധാനം പൂര്‍ണ്ണമായും മനുഷ്യസ്പര്‍ശം ഏല്‍ക്കാത്ത തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്
മാസ്‌കുകള്‍ അണുവിമുക്തമാക്കുവാന്‍ ഇനി ആട്ടോമാറ്റിക് സംവിധാനം

കൊച്ചി:  ഉപയോഗ ശൂന്യമായ മുഖാവരണങ്ങള്‍ അണുവിമുക്തമാക്കാനുള്ള ഓട്ടോമാറ്റിക് സംവിധാനത്തിന്റെ ഉത്ഘാടനം കളക്ടര്‍ എസ്. സുഹാസ് നിര്‍വഹിച്ചു. സംസ്ഥാനത്തു തന്നെ ഏറ്റവുമധികം ആളുകള്‍ ആശ്രയിക്കുന്ന ഓഫീസിലെ ഈ സംവിധാനം കോവിഡ് പ്രതിരോധത്തിന് മുതല്‍കൂട്ടാവുമെന്ന് കളക്ടര്‍ പറഞ്ഞു. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വി.എസ്സ്.ടി മൊബൈല്‍ സൊലൂഷന്‍സ് ആണ്  ബിന്‍ 19 എന്ന സംവിധാനം തയ്യാറാക്കിയത്.  തിരുവനന്തപുരം ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിട്യൂട്ട് ഓഫ്  മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ സാങ്കേതിക സഹായത്തോടെയാണ് ഈ സംവിധാനം ഒരുക്കിയത്. ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (ഐഒടി) സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ഈ സംവിധാനം പൂര്‍ണ്ണമായും മനുഷ്യസ്പര്‍ശം ഏല്‍ക്കാത്ത തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ശ്രീചിത്ര ലാബില്‍ നടത്തിയ സാങ്കേതിക പരിശോധനകള്‍ക്ക് ശേഷമാണ് ഈ സംവിധാനം കളക്ടറേറ്റില്‍ സ്ഥാപിച്ചത്.  

മുഖാവരണം അണുവിമുക്തമാക്കുന്ന പ്രക്രിയ പൂര്‍ണ്ണമായും ഓട്ടോമാറ്റിക് ആയാണ് നടക്കുന്നത്. മുഖാവരണം യന്ത്രത്തില്‍ നിക്ഷേപിക്കുന്നവര്‍ക്ക് ഈ യന്ത്രത്തില്‍ സ്പര്‍ശിക്കാതെ കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് ശുദ്ധീകരിക്കുവാനുള്ള സംവിധാനവും ബിന്‍ 19 ല്‍ ഉണ്ട്. കേരള സ്റ്റാര്‍ട്അപ് മിഷന്റെയും, കേന്ദ്രസര്‍ക്കാരിന്റെയും അംഗീകാരമുള്ളതാണ് വി.എസ്സ്.ടി മൊബൈല്‍ സൊലൂഷന്‍സ് എന്ന സ്ഥാപനം. നിക്ഷേപിക്കുന്ന മാസ്‌കുകകളുടെ എണ്ണം പരമാവധി എത്തുമ്പോള്‍ വിവരം കൈമാറാന്‍ ഉള്ള സംവിധാനവും ബിന്‍ 19ല്‍ ഉണ്ട്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com