യാത്രക്കാരെ കുത്തിനിറച്ച് സർവീസ് : സ്വകാര്യബസ് പൊലീസ് കസ്റ്റഡിയിൽ

ഫോ​ർ​ട്ട് കൊ​ച്ചി- ആ​ലു​വ റൂ​ട്ടി​ലോ​ടു​ന്ന ശ്രീ ​മു​ത്ത​പ്പ​ൻ എ​ന്ന ബ​സാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊ​ച്ചി: കോ​വി​ഡ് നി​യ​ന്ത്ര​ണം ലംഘിച്ച് അമിതമായി യാത്രക്കാരെ കുത്തിനിറച്ച് സർവീസ് നടത്തിയ സ്വകാര്യബസ് പൊലീസ് കസ്റ്റഡിയിൽ എടുത്തു.  ഫോ​ർ​ട്ട് കൊ​ച്ചി- ആ​ലു​വ റൂ​ട്ടി​ലോ​ടു​ന്ന ശ്രീ ​മു​ത്ത​പ്പ​ൻ എ​ന്ന ബ​സാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

അ​നു​വ​ദി​ച്ച​തി​ലും കൂ​ടു​ത​ൽ ആ​ളു​ക​ളെ ബസ്സിൽ കയറ്റി എന്ന ലോക്ക്ഡൗൺ നിയമലംഘനത്തിനാണ് കേസെടുത്തത്. അ​റു​പ​തോ​ളം യാത്രക്കാരാ​ണ് ബ​സി​ൽ ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.

മുഴുവൻ സീറ്റിലും യാത്രക്കാരെ ഇരുത്തി സർവീസ് നടത്താം. യാത്രക്കാരെ നിർത്തി സർവീസ് പാടില്ലെന്നാണ് സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള മാർ​ഗനിർദേശം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com