അഞ്ജുവിന്റെ മരണം :  അന്വേഷണത്തിന്  മൂന്നംഗ സമിതിയെ നിയോഗിച്ച് സര്‍വകലാശാല

വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ കോളേജിനെതിരെ ഗുരുതര ആരോപണമാണ് കുടുംബം ഉന്നയിച്ചിരിക്കുന്നത്
അഞ്ജുവിന്റെ മരണം :  അന്വേഷണത്തിന്  മൂന്നംഗ സമിതിയെ നിയോഗിച്ച് സര്‍വകലാശാല

കോട്ടയം : മീനച്ചിലാറ്റില്‍ ചാടി അഞ്ജു പി ഷാജി എന്ന വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ എം ജി സര്‍വകലാശാല മൂന്നംഗ അന്വേഷണ സമിതിയെ പ്രഖ്യാപിച്ചു. വൈസ് ചാന്‍സലറാണ് അന്വേഷണം പ്രഖ്യാപിച്ചത്. ഡോ. എം എസ് മുരളി, ഡോ. അജി സി പണിക്കര്‍, പ്രൊഫ. വി എസ് പ്രവീണ്‍കുമാര്‍ എന്നിവരാണ് അന്വേഷണ സമിതിയിലെ അംഗങ്ങള്‍.

കോപ്പിയടിച്ചു എന്നാരോപിച്ച് കോളജ് അധികൃതര്‍ പരീക്ഷാ ഹാളില്‍ നിന്നും ഇറക്കിവിട്ടതില്‍ മനംനൊന്താണ് അഞ്ജു ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കോപ്പിയടിച്ചെന്ന  ആരോപണത്തിന് പിന്നാലെ കാണാതായ കാഞ്ഞിരപ്പള്ളി സ്വദേശി അഞ്ജു ഷാജിയുടെ മൃതദേഹം ഇന്നലെയാണ്  മീനച്ചിലാറില്‍ നിന്നും കണ്ടെത്തിയത്.

വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ കോളേജിനെതിരെ ഗുരുതര ആരോപണമാണ് കുടുംബം ഉന്നയിച്ചിരിക്കുന്നത്. മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിച്ച വീഡിയോ ദൃശ്യത്തില്‍ ക്രമക്കേട് നടത്തി, അഞ്ജുവിനെ കാണാഞ്ഞ് അന്വേഷിച്ച് ചെന്നപ്പോള്‍ പ്രിന്‍സിപ്പല്‍ മോശമായി സംസാരിച്ചെന്നും കുടുംബം ആരോപിച്ചു. ഹാള്‍ടിക്കറ്റിന് പിന്നിലെ കയ്യക്ഷരം അഞ്ജുവിന്റേതല്ല. കുടുംബത്തിനെ പൊലീസിന്റെ സാന്നിധ്യത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കാണിച്ചപ്പോള്‍ പ്രിന്‍സിപ്പല്‍ വഴക്ക് പറയുന്നത് കാണാമായിരുന്നു. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാകാമെന്നും കുടുംബം ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com