ആശുപത്രിയില്‍ നിന്ന് മുങ്ങിയ കോവിഡ് രോഗിയെ നാട്ടുകാര്‍ തടഞ്ഞുവച്ചു;  പൊലീസ് കേസെടുത്തു

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് മുങ്ങിയ കോവിഡ് രോഗിയെ നാട്ടുകാര്‍ തടഞ്ഞുവച്ചു
TVM_COVID
TVM_COVID

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് മുങ്ങിയ കോവിഡ് രോഗിയെ നാട്ടുകാര്‍ തടഞ്ഞുവച്ചു. ഇന്ന് രാവിലെ ആശുപത്രിയില്‍ നിന്ന് മുങ്ങിയ ആനാട് സ്വദേശിയെ വീട്ടിലെത്തിയപ്പോഴാണ് നാട്ടുകാര്‍ തടഞ്ഞത്.

യുവാവ് രണ്ടാഴ്ചയായി കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താനായിരുന്നില്ല. ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിക്ക് വന്ന ഇദ്ദേഹത്തിന്റെ കോവിഡ് ഫലം നെഗറ്റാവായിരുന്നു. എന്നാല്‍ ഇദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തിരുന്നില്ല. കോവിഡ് ചട്ടപ്രകാരം നാളെയാണ് ഡിസ്ചാര്‍ജ് ചെയ്യുക. അതിനുള്ള നടപടി ആരോഗ്യവകുപ്പ് പൂര്‍ത്തിയാക്കുന്നതിനിടെയാണ് ആശുപത്രി അധികൃതരെ കബളിപ്പിച്ച് പുറത്തിറങ്ങിയത്.

മെഡിക്കല്‍ കോളജില്‍ നിന്ന് ഓട്ടോ വിളിച്ച് ബ്‌സ് സ്റ്റോപ്പില്‍ എ്ത്തുകയും അവിടെ നിന്ന് ആനാടേക്ക് കെഎസ്ആര്‍ടിസി ബസില്‍ പോകുകയുമായിരുന്നു. ആനാട് ഇറങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇവര്‍ പഞ്ചായത്ത് പ്രസിഡന്റിനെയും സിഐയെയും വിളിച്ച് വിവരം അറിയിക്കുയായിരുന്നു. ഇയാള്‍ ആശുപത്രിയില്‍ നിന്ന് അനധികൃതമായി ചാടിപ്പോയെന്ന് കാണിച്ച് ആരോഗ്യവകുപ്പ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാളെ പൊലീസ് സര്‍ക്കാര്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com