ക്രിമിനൽ കേസ് പ്രതിയായ യുവ നേതാവിനെ സംരക്ഷിക്കുന്നതായി ആരോപണം; ബിന്ദു കൃഷ്ണയ്ക്കെതിരെ പോസ്റ്ററുകൾ

ക്രിമിനൽ കേസ് പ്രതിയായ യുവ നേതാവിനെ സംരക്ഷിക്കുന്നതായി ആരോപണം; ബിന്ദു കൃഷ്ണയ്ക്കെതിരെ പോസ്റ്ററുകൾ
ക്രിമിനൽ കേസ് പ്രതിയായ യുവ നേതാവിനെ സംരക്ഷിക്കുന്നതായി ആരോപണം; ബിന്ദു കൃഷ്ണയ്ക്കെതിരെ പോസ്റ്ററുകൾ

കൊല്ലം: കൊല്ലം ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണയ്ക്കെതിരെ ഡിസിസി ഓഫീസിന് മുന്നിൽ പോസ്റ്റർ. സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്റർ പതിച്ചത്. ക്രിമിനൽ കേസിൽ പ്രതിയായി റിമാൻഡിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് നേതാവ് ഫൈസൽ കുളപ്പാടത്തിനെ കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ബിന്ദുകൃഷ്ണ സംരക്ഷിക്കുന്നു എന്നാരോപിച്ചാണ് ഡിസിസി ഓഫീസിൻറെ ചുമരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

ഡിസിസി പ്രസിഡന്റിനെ കൂടാതെ ജില്ലയിലെ എ ഗ്രൂപ്പുകാരനായ മുതിർന്ന കോൺഗ്രസ് നേതാവിൻറെ പേരും പോസ്റ്ററിൽ പരാമർശിച്ചിട്ടുണ്ട്. അതേസമയം കേസിൽ അകപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവിനെതിരെ നടപടി എടുക്കേണ്ടത് യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വമാണെന്ന് ബിന്ദു കൃഷ്ണ പറയുന്നു.

ഒരാഴ്ച മുൻപാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും എ ഗ്രൂപ്പുകാരനുമായ യുവ നേതാവ് കേസിൽപ്പെട്ടത്. ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നില്ലെന്ന് പോസ്റ്ററിൽ ആരോപിക്കുന്നു. ഏറെ നാളായി കോൺഗ്രസിൽ നിലനിൽക്കുന്ന ഗ്രൂപ്പ് പോരാണ് പോസ്റ്റർ പതിപ്പിക്കലിൽ വരെ എത്തിയത്.

സാമ്പത്തിക ഇടപാടുകളെ ചെല്ലി യുവാവിനെ തട്ടികൊണ്ടു പോയി മർദ്ദിച്ച കേസിലാണ് ഫൈസൽ കുളപ്പാടം ജയിലിലായത്. കേസിൽ അകപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവിനെതിരെ നടപടി ആവശ്യപ്പെട്ട് ഐ ഗ്രൂപ്പ് നേതാക്കൾ പ്രതിപക്ഷ നേതാവിനെയും കണ്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com