നാളെ മുതല്‍ കെഎസ്ആര്‍ടിസി കൂടുതല്‍ ഹ്രസ്വദൂര സര്‍വീസുകള്‍ നടത്തും

കോവിഡ് കാലത്ത് പൊതുഗതാഗതം പ്രതിസന്ധിയിലെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍
നാളെ മുതല്‍ കെഎസ്ആര്‍ടിസി കൂടുതല്‍ ഹ്രസ്വദൂര സര്‍വീസുകള്‍ നടത്തും

തിരുവനന്തപുരം : കോവിഡ് കാലത്ത് പൊതുഗതാഗതം പ്രതിസന്ധിയിലെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. യാത്രക്കാര്‍ ബസ്സുകള്‍ ഉപയോഗിക്കാന്‍ മടിക്കുകയാണ്. ചാര്‍ജ്ജ് കൂട്ടിയാല്‍ യാത്രക്കാര്‍ ബസ്സ് ഉപേക്ഷിച്ച് മറ്റു സംവിധാനങ്ങള്‍ തേടുമെന്നും മന്ത്രി പറഞ്ഞു.

സ്വകാര്യബസ്സുകളും നിരത്ത് ഒഴിഞ്ഞതിനെ തുടര്‍ന്നുള്ള ഗതാഗതപ്രശ്‌നം പരിഹരിക്കാനായി കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസ് നടത്തും. നാളെ മുതല്‍ കൂടുതല്‍ ഹ്രസ്വദൂര സര്‍വീസുകള്‍ നടത്താന്‍ കെഎസ്ആര്‍ടിസിക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

സ്വകാര്യബസ്സുകള്‍ സര്‍വീസ് നടത്താത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഗതാഗത പ്രശ്‌നം രൂക്ഷമാണ്. കൊച്ചി, കോഴിക്കോട്, തൃശൂര്‍, കോട്ടയം തുടങ്ങി മിക്കയിടങ്ങളിലും സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നടത്തുന്നില്ല. നിലവിലെ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട്, പഴയ നിരക്കില്‍ സര്‍വീസ് നടത്തുന്നത് കനത്ത നഷ്ടമാണെന്നാണ് സ്വകാര്യ ബസ്സ് ഉടമകള്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com