മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യറേഷന്‍

ട്രോളിംഗ് നിരോധന കാലയളവില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യറേഷന്‍ ലഭിക്കും
മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യറേഷന്‍

കൊച്ചി: ട്രോളിംഗ് നിരോധന കാലയളവില്‍ തൊഴില്‍രഹിതരാകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യറേഷന്‍ ലഭിക്കും.
യന്ത്രവല്‍കൃത ബോട്ടുകളിലെ മത്സ്യത്തൊഴിലാളികള്‍, ഫിഷിങ് ഹാര്‍ബറിലെ അനുബന്ധ തൊഴിലാളികള്‍, പീലിംങ് തൊഴിലാളികള്‍ എന്നിവര്‍ക്ക് സൗജന്യ റേഷനായി അപേക്ഷിക്കാം.

സൗജന്യറേഷന്‍ ലഭിക്കുന്നതിനായി അപേക്ഷയും സാക്ഷ്യപത്രവും അതാത് മത്സ്യഭവനുകളിലോ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലോ ജൂണ്‍ 30 നകം  നല്‍കണം. അപേക്ഷയോടൊപ്പം ക്ഷേമനിധി പാസ് ബുക്കിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്
(എം.ആര്‍.ഡി നമ്പര്‍ ഉള്‍പ്പടെ) സമര്‍പ്പിക്കണം. അപേക്ഷാ ഫോം മത്സ്യഭവനുകളിലും ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ് വൈപ്പിനിലും എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിട്ടുള്ള നമ്പറില്‍ ബന്ധപ്പെടണം. ഫോണ്‍ നമ്പര്‍: 0484  2394476

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com