മിനിമം ബസ് ചാര്‍ജ് 12 രൂപ ; പുതിയ നിരക്കുകള്‍ ഇങ്ങനെ...

അഞ്ചുകിലോമീറ്റര്‍ വരെയാണ് മിനിമം ചാര്‍ജ് ഈടാക്കുന്നത്. തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും ഒരു രൂപ പത്തുപൈസ വീതം വര്‍ധിക്കും
മിനിമം ബസ് ചാര്‍ജ് 12 രൂപ ; പുതിയ നിരക്കുകള്‍ ഇങ്ങനെ...

കൊച്ചി : കോവിഡ് പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാര്‍ വര്‍ധിപ്പിച്ച അധിക നിരക്ക് പുനഃസ്ഥാപിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടതോടെ ബസ് ചാര്‍ജ് നിരക്കുകളില്‍ വന്‍ മാറ്റം വരും.  മിനിമം ചാര്‍ജ് എട്ടുരൂപയായിരുന്നത് 12 രൂപയാകും.

അഞ്ചുകിലോമീറ്റര്‍ വരെയാണ് മിനിമം ചാര്‍ജ് ഈടാക്കുന്നത്. തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും ഒരു രൂപ പത്തുപൈസ വീതം വര്‍ധിക്കും. നിലവില്‍ എഴുപത് പൈസയായിരുന്നു.

ഇതനുസരിച്ച് ഇപ്പോഴത്തെ 10 രൂപ ചാര്‍ജ് 15 ആയും 13 രൂപ 20 ആയും 15 രൂപ 23 ആയും 17 രൂപ 26 രൂപയായും വര്‍ധിക്കും. വിദ്യാര്‍ഥികളടക്കം ബസ് ചാര്‍ജില്‍ ഇളവുള്ളവര്‍ നിരക്കിന്റെ പകുതി നല്‍കണം.

കോവിഡ് കാലത്ത് വര്‍ധിപ്പിച്ച അധിക നിരക്ക് സ്വകാര്യ ബസ്സുകള്‍ക്ക് ഈടാക്കാമെന്നാണ്  ഹൈക്കോടതി ഉത്തരവിട്ടത്. അധിക നിരക്ക് പിന്‍വലിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. രണ്ടാഴ്ചത്തേക്കാണ് സ്റ്റേ. ബസ് ചാര്‍ജ് വര്‍ധന പരിഗണിക്കാന്‍ നിയമിച്ച രാമചന്ദ്രന്‍ കമ്മീഷന്‍ രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com