ശബരിമല ദർശനം; ഓൺലൈൻ ബുക്കിങ് നാളെ മുതൽ; പാസ് ഒരേസമയം 50 പേർക്ക്

ശബരിമല ദർശനം; ഓൺലൈൻ ബുക്കിങ് നാളെ മുതൽ; പാസ് ഒരേസമയം 50 പേർക്ക്
ശബരിമല ദർശനം; ഓൺലൈൻ ബുക്കിങ് നാളെ മുതൽ; പാസ് ഒരേസമയം 50 പേർക്ക്

തിരുവനന്തപുരം: ശബരിമല ദർശനത്തിനുള്ള ഓൺലൈൻ ബുക്കിങ് നാളെ മുതൽ ആരംഭിക്കും. മിഥുന മാസ പൂജകൾക്കും ഉത്സവത്തിനുമായുള്ള ബുക്കിങ് ആണ് ആരംഭിക്കുന്നത്. മണിക്കൂറിൽ 200 പേർക്കാണ് പ്രവേശനം ലഭിക്കുക. ബുക്കിങ് നടത്തുന്ന മറ്റ് സംസ്ഥാനങ്ങളിലുള്ളവർ കോവിഡ് പരിശോധന നടത്തി നെഗറ്റീവാണെന്ന സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം. വെർച്ച്വൽ ക്യൂ വഴി ഒരേസമയം 50 പേർക്ക് ദർശനത്തിന് അനുമതി നൽകും.

സന്നിധാനത്ത് ഭക്തരെ തങ്ങാൻ അനുവദിക്കില്ല. ഈ മാസം 14 നാണ് നട തുറക്കുന്നത്. ജൂൺ 19ന് ഉത്സവത്തിന് കൊടിയേറും. 14 മുതൽ 28 വരെയാണ് നട തുറക്കുക. കൊടിയേറ്റവും ആറാട്ടും ചടങ്ങുകളായി മാത്രം നടത്തും.

പൂജാരിമാർക്ക് ശബരിമലയിൽ പ്രായ പരിധി പ്രശ്നമില്ല. ഭക്തർക്ക് പ്രായ പരിധിയിൽ നിയന്ത്രണമുണ്ട്. 10 വയസിന് താഴെയുള്ളവർക്കും 65 വയസിന് മുകളിലുള്ളവർക്കും പ്രവേശനമുണ്ടാവില്ല. പമ്പയിലും സന്നിധാനത്തും തെർമൽ സ്കാനിങ് നടത്തും. മാസ്ക് ധരിച്ചവർക്ക് മാത്രമായിരിക്കും പ്രവേശനം. വിഐപി ദർശനം ഉണ്ടാകില്ല. ഭക്തർക്ക് താമസ സൗകര്യം ഇല്ല. അന്നദാന സൗകര്യം ഉണ്ടായിരിക്കും.

പമ്പ വരെ സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാകും. അപ്പം, അരവണയ്ക്കായി ഓൺലൈൻ വഴി ബുക്ക് ചെയ്യണം. വണ്ടി പെരിയാർ വഴി ദർശനത്തിന് എത്താൻ അനുവദിക്കില്ല. ആരാധനാലയങ്ങൾ തുറക്കുന്നതിൽ ഇളവുകൾ ലഭിച്ചതിന് പിന്നാലെയാണ് ശബരിമല ക്ഷേത്രത്തിലും ഭക്തർക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com