സൗദിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി  മരിച്ചു

ആലപ്പുഴ മുതുകുളം സ്വദേശി മഞ്ഞണിതറയില്‍ അപ്പുകുട്ടന്‍ ശര്‍മദന്‍ (56) ആണ് റിയാദില്‍ മരിച്ചത്
സൗദിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി  മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി  മരിച്ചു. ആലപ്പുഴ മുതുകുളം സ്വദേശി മഞ്ഞണിതറയില്‍ അപ്പുകുട്ടന്‍ ശര്‍മദന്‍ (56) ആണ് റിയാദില്‍ മരിച്ചത്. 26 വര്‍ഷമായി അല്‍സഹ്‌റാന്‍ കമ്പനിയില്‍ ഡോക്യുമെന്റ് കണ്‍ട്രോളര്‍ ആയിരുന്നു.

പ്രമേഹ രോഗ ചികിത്സക്കായി സ്വകാര്യ ആശുപത്രിയില്‍ കഴിയവേ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഒരാഴ്ചയായി തീവ്രപരിചരണ വിഭാഗത്തിലായിരുന്ന ഇദ്ദേഹം തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com