80 ദിവസത്തിന് ശേഷം ​ഗുരുവായൂരിൽ ദർശനത്തിന് എത്തിയത് 88 പേർ; ഇന്ന് ടോക്കൺ  244 പേർക്ക്

ഓൺലൈൻ  ബുക്കിങ്ങിലൂടെ 288 പേർക്ക്  ടോക്കൺ നൽകിയിരുന്നെങ്കിലും  200 പേർ എത്തിയില്
80 ദിവസത്തിന് ശേഷം ​ഗുരുവായൂരിൽ ദർശനത്തിന് എത്തിയത് 88 പേർ; ഇന്ന് ടോക്കൺ  244 പേർക്ക്

ഗുരുവായൂർ; ലോക്ക്ഡൗൺ ഇളവുകളെത്തുടർന്ന് തുറന്നുകൊടുത്ത ഗുരുവായൂർ ക്ഷേത്രത്തിൽ ആദ്യ ദിവസം ദർശനത്തിന് എത്തിയത് 88 പേർ. ഓൺലൈൻ  ബുക്കിങ്ങിലൂടെ 288 പേർക്ക്  ടോക്കൺ നൽകിയിരുന്നെങ്കിലും  200 പേർ എത്തിയില്ല. രാവിലെ 9.15 മുതൽ  12.20 വരെയായിരുന്നു ദർശന സമയം. 80 ദിവസത്തിനു ശേഷമാണ് ക്ഷേത്രത്തിൽ ദർശനത്തിന് അനുമതി നൽകിയത്.   

കുടുത്ത നിയന്ത്രണങ്ങളോടെയായിരുന്നു പ്രവേശനം. കിഴക്കേനടപ്പുരയിൽ ആളുകൾക്ക് നിൽക്കാൻ 1.75 മീറ്റർ അകലത്തിൽ മഞ്ഞ വൃത്തങ്ങൾ വരച്ചിരുന്നു. ആദ്യബാച്ചിൽ  13 പേരാണുണ്ടായിരുന്നത്. ക്യൂ കോംപ്ലക്സിന് സമീപം സാനിറ്റൈസർ നൽകി. പരിശോധനകൾക്ക് ശേഷം ക്യൂ കോംപ്ലക്സ് കടന്ന് കിഴക്കേഗോപുരത്തിലൂടെ വാതിൽമാടത്തിന് മുന്നിലേക്ക്. നാലമ്പലത്തിലേക്ക് പ്രവേശനമില്ലായിരുന്നു. ഓരോ ബാച്ചിനെയും കടത്തി വിട്ടതിന് ശേഷം വഴികൾ അണുവിമുക്തമാക്കി.

 ഇന്ന് ​ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നു ദർശനം നടത്താൻ  ഓൺലൈനിൽ ബുക്ക് ചെയ്ത 224 പേർക്ക് ദേവസ്വം ടോക്കൺ നൽകി. ഇത് കൂടാതെ ഇന്ന് 20 വിവാഹങ്ങൾ ബുക്ക് ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com