മാഹി: മാഹിയില്‍ ഇന്ന് ഒരാള്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.പള്ളൂര്‍ സ്വദേശിനിയായ 58കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. രാവിലെ രോഗം സ്ഥിരീകരിച്ച യുവാവിന്റെ മാതാവാണ് ഇവര്‍.
ദുബൈയില്‍ നിന്ന് ഈ മാസം മൂന്നിനാണ് കണ്ണൂര്‍ വിമാനത്താവളം വഴി ഇവര്‍ നാട്ടിലെത്തിയത്. അന്ന് മുതല്‍ ഹോം ക്വാറന്റൈനിലായിരുന്നു. ഇതോടെ മാഹിയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം എട്ട് ആയി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ