സംസ്ഥാനത്ത് ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു; മരണം 18 ആയി 

കണ്ണൂർ ഇരിട്ടി പയഞ്ചേരി പി.കെ.മുഹമ്മദ് ആണ് മരിച്ചത്
സംസ്ഥാനത്ത് ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു; മരണം 18 ആയി 

കണ്ണൂർ: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കണ്ണൂർ ഇരിട്ടി പയഞ്ചേരി പി.കെ.മുഹമ്മദ് ആണ് മരിച്ചത്. 71 വയസായിരുന്നു. ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ച മുഹമ്മദിനെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. മുഹമ്മദടക്കം നാല് പേർ മസ്കത്തിൽ നിന്നാണെത്തിയത്. 

ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ഉൾപ്പെടെ മുഹമ്മദ്ചികിത്സയിലായിരുന്നു.  മകനും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ മൊത്തം കോവി‍ഡ് മരണം 18 ആയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com