ഇനി കണ്ടെയ്ന്‍മെന്റ് സോണ്‍ തിരിക്കുന്നത് ഇങ്ങനെ; പുറത്ത് നിന്ന് എത്തിയവര്‍ക്ക് രോഗം സ്ഥിരീകരിച്ചാല്‍ വീട് ഇരിക്കുന്ന പ്രദേശം തീവ്രബാധിത പ്രദേശം

കണ്ടെയ്ന്‍മെന്റ് സോണ്‍ നിര്‍ണയിക്കുന്നതില്‍ ചില മാറ്റങ്ങള്‍ വരുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 
ഇനി കണ്ടെയ്ന്‍മെന്റ് സോണ്‍ തിരിക്കുന്നത് ഇങ്ങനെ; പുറത്ത് നിന്ന് എത്തിയവര്‍ക്ക് രോഗം സ്ഥിരീകരിച്ചാല്‍ വീട് ഇരിക്കുന്ന പ്രദേശം തീവ്രബാധിത പ്രദേശം

തിരുവനന്തപുരം: കണ്ടെയ്ന്‍മെന്റ് സോണ്‍ നിര്‍ണയിക്കുന്നതില്‍ ചില മാറ്റങ്ങള്‍ വരുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 
ഓരോ ദിവസവും രാത്രി 12 മണിക്ക് മുന്‍പായി കണ്ടെയന്‍മെന്റ് സോണ്‍ വിജ്ഞാപനം ചെയ്യും. പഞ്ചായത്ത് തലത്തില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് തലത്തിലായിരിക്കും. കോര്‍പറേഷന്‍ തലത്തില്‍ സബ് വാര്‍ഡ് തലത്തിലായിരിക്കും പ്രഖ്യാപനം. ചന്ത, തുറമുഖം, കോളനി, സ്ട്രീറ്റ്, താമസ പ്രദേശം തുടങ്ങിയ പ്രാദേശിക സാഹചര്യം അനുസരിച്ച് കണ്ടെയ്ന്‍മെന്റ് സോണ്‍ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഒരു വാര്‍ഡില്‍ ഒരു വ്യക്തി ലോക്കല്‍ കോണ്‍ടാക്ട് വഴി പോസിറ്റീവ് ആയാല്‍ പ്രദേശം കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.അതേപോലെ വീടുകളില്‍ ക്വാറന്റൈനിലുള്ള 2 പേര്‍ പോസിറ്റീവ് ആയാല്‍, ഒരു വാര്‍ഡില്‍ 10 ല്‍ കൂടുതല്‍ പ്രൈമറി കോണ്‍ടാക്ടിലുള്ളവര്‍ നിരീക്ഷണത്തില്‍ ആയാല്‍, ഒരു വാര്‍ഡില്‍ 25 ല്‍ കൂടുതല്‍ പേര്‍ സെക്കന്‍ഡറി  കോണ്‍ടാക്ടിലൂടെ നിരീക്ഷണത്തില്‍ ആയാല്‍,  രോഗവ്യാപന സാധ്യത ഒരു സബ്‌വാര്‍ഡിലോ, ചന്ത, ഹാര്‍ബര്‍, ഷോപിങ് മാള്‍, സ്ട്രീറ്റ്, താമസപ്രദേശം ഇവയിലോ കണ്ടെത്തിയാല്‍, ഇങ്ങനെയുള്ള സാഹചര്യങ്ങളിലും ഒരു പ്രദേശം കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

7 ദിവസത്തേക്കാണ് പ്രഖ്യാപനം. നീട്ടണോയെന്ന് കലക്ടറുടെ ശുപാര്‍ശ പ്രകാരം തീരുമാനിക്കും.  വാര്‍ഡുകളുടെ 50 ശതമാനത്തില്‍ കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകളുള്ള തദ്ദേശ സ്ഥാപനം റെഡ് കളര്‍ കോഡഡ് ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് ആകും. 50 ശതമാനത്തില്‍ താഴെ എപ്പോള്‍ ആകുന്നോ, അപ്പോള്‍ ഒഴിവാക്കും. വിദേശത്ത് നിന്നു മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തി വീട്ടില്‍  ക്വാറന്റീനില്‍ കഴിയുന്ന ആള്‍ക്ക് രോഗം വന്നാല്‍ വീടും, വീടിന് ചുറ്റുമുള്ള നിശ്ചിത ചുറ്റളവിലുളള വീടുകളും ചേര്‍ത്ത് കണ്ടെയ്ന്‍മെന്റ് സോണുകളാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com