കണ്ണൂരിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു: ആക്രമിച്ചത് ബൈക്കിൽ എത്തിയ സംഘം

ബൈക്കിലെത്തിയ ഒരു സംഘം മനേക്കര ഇഎംഎസ് മന്ദിരത്തിന്‍റെ വരാന്തയിൽ വെച്ചാണ് ചന്ദ്രനെ ആക്രമിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കണ്ണൂര്‍: കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് മെമ്പർക്ക് വെട്ടേറ്റു. കിഴക്കെ മനേക്കര ബ്രാഞ്ച് മെമ്പർ ചന്ദ്രനാണ് (48) വെട്ടേറ്റത്. ഇന്നലെ രാത്രി 8 മണിയോടെ ബൈക്കിലെത്തിയ ഒരു സംഘം മനേക്കര ഇഎംഎസ് മന്ദിരത്തിന്‍റെ വരാന്തയിൽ വെച്ചാണ് ചന്ദ്രനെ ആക്രമിച്ചത്. കാലിന് പരിക്കേറ്റ ഇയാളെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com