ചികിത്സയിലുള്ളത് 1258പേര്‍; തൃശൂരില്‍ നാല് കോര്‍പ്പറേഷന്‍ തൊഴിലാളികള്‍ക്ക് കോവിഡ്, ഇന്ന് പുതുതായി രണ്ട് ഹോട്ട്‌സ്‌പോട്ടുകള്‍, ജില്ല തിരിച്ചുള്ള കണക്ക്

അതേസമയം, ഇന്ന് 35 പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്ന് ഒഴിവാക്കി.
ചികിത്സയിലുള്ളത് 1258പേര്‍; തൃശൂരില്‍ നാല് കോര്‍പ്പറേഷന്‍ തൊഴിലാളികള്‍ക്ക് കോവിഡ്, ഇന്ന് പുതുതായി രണ്ട് ഹോട്ട്‌സ്‌പോട്ടുകള്‍, ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 62പേര്‍ കോവിഡ് മുക്തരായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് 16പേര്‍, കൊല്ലത്ത് 2പേര്‍, എറണാകുളത്ത് 6, തൃശൂര്‍ 7, പാലക്കാട് 13, മലപ്പുറം 2, കോഴിക്കോട് 3, കണ്ണൂര്‍ 8, കാസര്‍കോട് 5 എന്നിങ്ങനെയാണ് രോഗമുക്തരായവരുടെ വിവരം.

ഇന്ന് സംസ്ഥാനത്ത് 83പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂരില്‍ 25പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പാലക്കാട് 13, മലപ്പുറം 10, കാസര്‍കോട് 10,കൊല്ലം 8,കണ്ണൂര്‍ 7പത്തനംതിട്ട 5, എറണാകുളം 2, കോട്ടയം 2, കോഴിക്കോട് 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. 1258 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

തൃശൂരില്‍ രോഗം സ്ഥിരീകരിച്ച നാലുപേര്‍ കോര്‍പ്പറേഷന്‍ ശുചീകരണ തൊഴിലാളികളാണ്. ഇവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് അസുഖം ബാധിച്ചത്. നാലുപേര്‍ വെയര്‍ ഹൗസ് തൊഴിലാളികളാണ്. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, ഇന്ന് 35 പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്ന് ഒഴിവാക്കി. പാലക്കാട് ജില്ലയില്‍ രണ്ട് ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തി.ആകെ 133ഹോട്ട്‌സ്‌പോട്ടുകളാണ് ഇനി സംസ്ഥാനത്തുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com