ജൂണ്‍ 15 മുതല്‍ കൂടുതല്‍ ട്രെയിനുകള്‍;  മാവേലി, മലബാര്‍, അമൃത എക്‌സ്പ്രസുകള്‍ സര്‍വീസ് നടത്തും

റിസര്‍വ് ചെയ്തുള്ള യാത്ര മാത്രമേ അനുവദിക്കൂ. ജനറല്‍ കോച്ചുകളുണ്ടാവില്ല
ജൂണ്‍ 15 മുതല്‍ കൂടുതല്‍ ട്രെയിനുകള്‍;  മാവേലി, മലബാര്‍, അമൃത എക്‌സ്പ്രസുകള്‍ സര്‍വീസ് നടത്തും

തിരുവനന്തപുരം: സംസ്ഥാനങ്ങള്‍ക്കകത്തു കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ അനുവദിക്കുന്നു. അടുത്തയാഴ്ച മുതല്‍ കേരളമുള്‍പ്പെടെ ചില സംസ്ഥാനങ്ങളില്‍ കൂടുതല്‍ വണ്ടികള്‍ സര്‍വീസ് നടത്തും. പാസഞ്ചറുകള്‍ ഓടില്ല.

കേരളത്തില്‍ മാവേലി, മലബാര്‍, അമൃത എക്‌സ്പ്രസുകളാണ് പ്രത്യേകവണ്ടികളായി ആദ്യം ഓടുക. മാവേലിയും മലബാറും മംഗളൂരുവിനു പകരം കാസര്‍കോടുവരെയായിരിക്കും സര്‍വീസ്. മധുരയ്ക്കുപകരം അമൃത എക്‌സ്പ്രസ് പാലക്കാടുനിന്നാണ് തിരുവനന്തപുരത്തേക്ക് പുറപ്പെടുക. മംഗളൂരുതിരുവനന്തപുരം കണ്ണൂര്‍ എക്‌സ്പ്രസും പകല്‍ മുഴുവന്‍ ഓടുന്ന പരശുറാം എക്‌സ്പ്രസും ഉടനെ സര്‍വീസ് തുടങ്ങില്ല.

മൂന്നു പ്രത്യേക വണ്ടികളുടെയും സര്‍വീസ് ജൂണ്‍ 15ന് ആരംഭിച്ചേക്കും. റിസര്‍വ് ചെയ്തുള്ള യാത്ര മാത്രമേ അനുവദിക്കൂ. ജനറല്‍ കോച്ചുകളുണ്ടാവില്ല. ശനിയാഴ്ചയോടെ റിസര്‍വഷേന്‍ തുടങ്ങും. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് ഉടനുണ്ടാവും. തമിഴ്‌നാട്ടിലും ജൂണ്‍ 15ന് മൂന്നു വണ്ടികള്‍ തുടങ്ങുന്നുണ്ട്.

രണ്ട് ജനശതാബ്ദി എക്‌സ്പ്രസും വേണാട് എക്‌സ്പ്രസുമാണ് (തിരുവനന്തപുരത്തുനിന്ന് എറണാകുളംവരെ മാത്രം) ഇപ്പോള്‍ കേരളത്തിനകത്ത് സര്‍വീസ് നടത്തുന്നത്. മംഗള, നേത്രാവതി, രാജധാനി എന്നിവയില്‍ കേരളത്തിനകത്തുള്ള യാത്രയ്ക്ക് ഈയിടെ അനുമതി നല്‍കിയിട്ടുണ്ട്. തുടക്കത്തില്‍ ഈ വണ്ടികളില്‍ യാത്ര അനുവദിച്ചിരുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com