വന്ദേഭാരത് ദൗത്യം മൂന്നാംഘട്ടത്തിന് ഇന്ന് തുടക്കം ; കേരളത്തിലേക്ക് 76 സ​ർ​വ്വീ​സു​ക​ൾ

വ​ന്ദേ​ഭാ​ര​ത് മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ഇ​തു​വ​രെ 70,000ഓ​ളം ഇ​ന്ത്യ​ക്കാ​രെ തി​രി​കെ​യെ​ത്തി​ച്ച​താ​യി കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി
വന്ദേഭാരത് ദൗത്യം മൂന്നാംഘട്ടത്തിന് ഇന്ന് തുടക്കം ; കേരളത്തിലേക്ക് 76 സ​ർ​വ്വീ​സു​ക​ൾ

ന്യൂഡൽഹി: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രെ നാട്ടിൽ തി​രി​കെ​ എ​ത്തി​ക്കാ​നു​ള്ള വ​ന്ദേ​ഭാ​ര​ത് ദൗ​ത്യ​ത്തി​ൻ​റെ മൂ​ന്നാം ഘ​ട്ട​ത്തി​ന് ഇ​ന്ന് തു​ട​ക്കം. നാ​ൽ​പ​ത്തി മൂ​ന്ന് രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​യി 386 സ​ർ​വീ​സു​ക​ളാ​ണ് മൂ​ന്നാം ഘ​ട്ട​ത്തി​ൽ ഉ​ള്ള​ത്. 76 സ​ർ​വ്വീ​സു​ക​ൾ കേ​ര​ള​ത്തി​ലേ​ക്കു​ണ്ട്.

വ​ന്ദേ​ഭാ​ര​ത് മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ഇ​തു​വ​രെ 70,000ഓ​ളം ഇ​ന്ത്യ​ക്കാ​രെ തി​രി​കെ​യെ​ത്തി​ച്ച​താ​യി കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി അ​റി​യി​ച്ചു.ആഭ്യന്തര വിമാന സർവ്വീസ് തുടങ്ങി ഇതുവരെ എട്ട് ലക്ഷം പേർ യാത്ര ചെയ്തതായും മന്ത്രി വ്യക്തമാക്കി.

ജുലൈ ഒന്നോടെ മൂന്നാം ഘട്ടം പൂർത്തിയാകുമ്പോൾ തിരികെ കൊണ്ടുവരാനാകുന്നത് ആകെ രജിസ്റ്റർ ചെയ്തവരിൽ 45 ശതമാനത്തോളം പേരെ മാത്രം. ചാർട്ടേഡ് ഫ്ലൈറ്റുകളിലെ നിരക്ക് വർധനയും കൂടുതൽ സ്വകാര്യ വിമാനങ്ങളെ ദൗത്യത്തിൻറെ ഭാഗമാക്കാത്തതും പ്രവാസികളുടെ മടക്കത്തിന് പ്രതിസന്ധിയാകുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com