17ന് രാത്രി 9 മണിക്ക് മൂന്ന് മിനിറ്റ് വൈദ്യുതി വിളക്കുകള്‍ അണയ്ക്കും; 'ലൈറ്റ് ഓഫ് കേരള'യുമായി യുഡിഎഫ്

കോവിഡിന്റെ മറവില്‍ വൈദ്യുതി ഉപഭോക്താക്കളെ കൊള്ളയടിക്കുന്നത് വൈദ്യുതവകുപ്പിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി യുഡിഎഫ്
17ന് രാത്രി 9 മണിക്ക് മൂന്ന് മിനിറ്റ് വൈദ്യുതി വിളക്കുകള്‍ അണയ്ക്കും; 'ലൈറ്റ് ഓഫ് കേരള'യുമായി യുഡിഎഫ്

തിരുവനന്തപുരം: കോവിഡിന്റെ മറവില്‍ വൈദ്യുതി ഉപഭോക്താക്കളെ കൊള്ളയടിക്കുന്നത് വൈദ്യുതവകുപ്പിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി യുഡിഎഫ്. അമിതവൈദ്യുതി ബില്‍ ലഭിക്കുന്നുവെന്ന വ്യാപകപരാതിയ്‌ക്കെതിരെ ഈ മാസം 17ന് രാത്രി ഒന്‍പതിന് മൂന്ന് മിനുട്ട് വൈദ്യുതവിളക്കുകള്‍ അണച്ച് പ്രതിഷേധിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.  

ലൈറ്റ് ഓഫ് കേരള എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയിലേക്ക് കേരളത്തിലെ എല്ലാ ജനങ്ങളെയും ഞങ്ങള്‍  ക്ഷണിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു. ജനത്തിന് വരുമാനമില്ലാത്ത സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ ഷോക്കടിപ്പിക്കുന്നത്. ചെയിഞ്ച് ഡോട്ട് ഒആര്‍ജി എന്ന വെബ്‌സൈറ്റ് വഴി ഈ ഓണ്‍ലൈന്‍ പെറ്റീഷന്‍ തുടക്കം കുറിക്കുകയാണ്. ഒരു നീതകരണവുമില്ലാതെയാണ് ചാര്‍ജ് വര്‍ധിപ്പിക്കുന്നത്. നിരക്ക് വര്‍ധിപ്പിച്ചു എന്ന് പറയാതെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

കോവിഡ് വ്യാപനത്തിന്റെ ഭാഗമായി മീറ്റര്‍ റീഡിങ് നടന്നില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ വൈദ്യുതി വകുപ്പ് ജനങ്ങളെ കൊള്ളയടിക്കുകയാണ്. ഈ വൈദ്യുതി ചാര്‍ജ് വര്‍ധന് ജനത്തിന് താങ്ങാനാവില്ല. കൂട്ടിയ തുകപിന്‍വലിക്കും വരെ സമരം തുടരുമെന്ന് ചെന്നിത്തല പറഞ്ഞു. ചെറുകിട വ്യവസായ സ്ഥാപനങ്ങളെ ഫിക്‌സഡ് ചാര്‍ജില്‍ നിന്ന് ഒഴിവാക്കണമെന്നും ചെന്നിത്തല പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com