അപരന്റെ നോവ് അറിയുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം; ഗാനമൊരുക്കി ചലച്ചിത്ര പ്രവര്‍ത്തകര്‍ ( വീഡിയോ)

കോവിഡിനെതിരായ പോരാട്ടത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചലച്ചിത്ര പ്രവര്‍ത്തകരുടെ ഗാനം
അപരന്റെ നോവ് അറിയുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം; ഗാനമൊരുക്കി ചലച്ചിത്ര പ്രവര്‍ത്തകര്‍ ( വീഡിയോ)

കൊച്ചി: കോവിഡിനെതിരായ പോരാട്ടത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചലച്ചിത്ര പ്രവര്‍ത്തകരുടെ ഗാനം. കരുണ എന്ന പേരിലുളള ഗാനത്തിന് പ്രശസ്ത സംഗീത സംവിധായകന്‍ ബിജിബാലാണ് സംഗീതം ഒരുക്കിയത്. ബി കെ ഹരിനാരായണന്റേതാണ് വരികള്‍.

നടനും സംവിധായകനുമായ വിജയകുമാര്‍ പ്രഭാകരന്റെ സംവിധാനത്തില്‍ ഒരുക്കിയ ഗാനം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ച്ചയാണ്. കോവിഡ് പോരാട്ടത്തില്‍ മുഴുകിയിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പടെയുള്ള മുഴുവന്‍ പോരാളികള്‍ക്കും പ്രചോദനവും ഊര്‍ജവും പകരുന്നതാണ് ഗാനം. 'മടിക്കാതെ പാലിക്കാം, മറക്കാതെ ശീലിക്കാം, ഭയക്കാതെ ജീവിക്കാം, നാളേയ്ക്കായി' - എന്നതാണ് ഗാനത്തിന്റെ സന്ദേശം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com