കണ്ണൂരില്‍ നിരീക്ഷണത്തിലിരിക്കേ മരിച്ചയാള്‍ക്ക് കോവിഡ്; സംസ്ഥാനത്ത് മരണം 19

കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലിരിക്കേ മരിച്ച ഇരിക്കൂര്‍ സ്വദേശിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കണ്ണൂര്‍: കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലിരിക്കേ മരിച്ച ഇരിക്കൂര്‍ സ്വദേശിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയാണ് ഇരിക്കൂര്‍ പട്ടുവം സ്വദേശി നടുക്കണ്ടി ഉസ്സന്‍ കുട്ടി മരിച്ചത്. 72 വയസായിരുന്നു. തുടര്‍ന്ന് പുറത്തുവന്ന പരിശോധനാ ഫലത്തിലാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച് മരിച്ചവരുടെ എണ്ണം 19 ആയി.

മുംബൈയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇയാള്‍. 9-ാം തീയതി ട്രെയിനിലാണ് ഇയാള്‍ തിരിച്ചെത്തിയത്. പനിയും വയറിളക്കവും വന്നതോടെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഉസ്സന്‍ കുട്ടിക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം.

കണ്ണൂര്‍ ജില്ലയില്‍  നിലവില്‍ 21,728 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 21,544 പേരാണ് വീട്ടിലാണ് നിരീക്ഷണത്തിലുള്ളത്. 284 പേര്‍ക്കാണ് ഇത് വരെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 123 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഒരു കോഴിക്കോട് സ്വദേശിയും, എട്ട് കാസര്‍കോട് സ്വദേശികളും, ആലപ്പുഴ, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്ന് ഓരോ പേര്‍ വീതവും കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com