കള്ളുമോഷണത്തിൽ നാട്ടിലെ പ്രമുഖൻ പിടിയിലായി; നഷ്ടപരിഹാരമായി മൂന്ന് വിദ്യാർത്ഥികൾക്ക് ടിവി

മോഷണ കഥ പുറത്തുവിടാതിരിക്കാനുള്ള പ്രതിഫലമായി നാട്ടുകാർ ചോദിച്ചത് മൂന്ന് ടിവിക്കുള്ള പണമാണ്
കള്ളുമോഷണത്തിൽ നാട്ടിലെ പ്രമുഖൻ പിടിയിലായി; നഷ്ടപരിഹാരമായി മൂന്ന് വിദ്യാർത്ഥികൾക്ക് ടിവി

കൊച്ചി; സ്ഥിരമായി പനങ്കള്ള് മോഷണം പോകാൻ തുടങ്ങിയതോടെയാണ് കള്ളനെപ്പിടിക്കാൻ നാട്ടുകാർ ഒന്നിച്ചിറങ്ങിയത്. ഉറക്കം കളഞ്ഞുള്ള കാത്തിരിപ്പിന് അവസാനം കള്ളനെ കയ്യോടെ പൊക്കി. എന്നാൽ ആളെ കണ്ട് നാട്ടുകാർ ഒന്നു ഞെട്ടി. സ്ഥലത്തെ പ്രമുഖനായിരുന്നു മോഷ്ടാവ്. എന്തായാലും കള്ളനെക്കൊണ്ട് നാട്ടിലെ മൂന്ന് നിർധന വിദ്യാർത്ഥികൾക്ക് ​ഗുണമുണ്ടായി. മോഷണ കഥ പുറത്തുവിടാതിരിക്കാനുള്ള പ്രതിഫലമായി നാട്ടുകാർ ചോദിച്ചത് മൂന്ന് ടിവിക്കുള്ള പണമാണ്.

മൂവാറ്റുപുഴ വാഴക്കുളം കീഴ്മടങ്ങിലാണ് സംഭവമുണ്ടായത്. പുഴയുടെ സമീപമുള്ള ഒരു പനയിൽ നിന്നു കള്ളും അതു ശേഖരിക്കുന്ന കലവും ഉൾപ്പെടെ പതിവായി മോഷ്ടിക്കപ്പെട്ടിരുന്നു. മോഷണം പതിവായതോടെയാണ് പനയുടെ ഉടമയും കള്ളു ചെത്ത് തൊഴിലാളിയും സുഹൃത്തുക്കളും ചേർന്ന് കള്ളനെപിടിക്കാൻ ഇറങ്ങിയത്.

നാട്ടുകാരുടെ മുന്നിൽ നാറ്റിക്കരുതെന്നും എന്തുവേണേലും തരാമെന്നും പറഞ്ഞു മോഷ്ടാവ് കരഞ്ഞു കാലുപിടിച്ചതോടെയാണ് നഷ്ടപരിഹാരം ഈടാക്കി പ്രശ്നം ഒതുക്കാൻ തീരുമാനിച്ചത്. ഓൺലൈൻ പഠന സൗകര്യമില്ലാത്ത 3 വിദ്യാർഥികൾക്കു ടെലിവിഷൻ വാങ്ങി നൽകാനാണ് നഷ്ടപരിഹാരം ചോദിക്കുന്നതെന്ന് അറിഞ്ഞതോടെ  കള്ള് മോഷ്ടാവ് പറഞ്ഞതിലും കൂടുതൽ തുകയും കൊടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com