കുതിച്ചുയര്‍ന്ന് ഇന്ധനവില; പെട്രോളിന് 57 പൈസയും ഡീസലിന്  56 പൈസയും കൂട്ടി; വര്‍ധിച്ചത് 3.32 രൂപ

തുടര്‍ച്ചയായ ആറാം ദിവസവും രാജ്യത്ത് ഇന്ധനവിലയില്‍ വര്‍ധന.
കുതിച്ചുയര്‍ന്ന് ഇന്ധനവില; പെട്രോളിന് 57 പൈസയും ഡീസലിന്  56 പൈസയും കൂട്ടി; വര്‍ധിച്ചത് 3.32 രൂപ

തിരുവനന്തപുരം: തുടര്‍ച്ചയായ ആറാം ദിവസവും രാജ്യത്ത് ഇന്ധനവിലയില്‍ വര്‍ധന. പെട്രോള്‍ ലിറ്ററിന് അന്‍പത്തിയേഴ് പൈസയും ഡീസല്‍ 56പൈസയുമാണ് കൂടിയത്.

ഞായാറഴ്ച മുതല്‍ ഡിസലിന് 3രൂപയും ഇരുപത്തിയാറ് പൈസയും പെട്രോളിന് 3രൂപ 32പൈസയുമാണ് വര്‍ധിച്ചത്. ക്രൂഡ് ഓയിലിന്റെ വില വര്‍ധിച്ചതാണ് വില വര്‍ധനവിന് കാരണമായി പറയുന്നത്.
 

എണ്‍പത്തി മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞദിവസമാണ് പ്രതിദിന ഇന്ധന വില പുനര്‍ നിര്‍ണയം പുനരാരംഭിച്ചത്. ആദ്യ ദിവസം 60 പൈസ കൂട്ടിയതിനു പിന്നാലെ തുടര്‍ച്ചായ ദിവസങ്ങളില്‍ വര്‍ധന വരുത്തുകയായിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് പാചക വാതകത്തിന്റെയും വിമാന ഇന്ധനത്തിന്റെയും വില പുനര്‍ നിര്‍ണയിച്ചിരുന്നെങ്കിലും പെട്രോള്‍, ഡീസല്‍ വില നേരത്തെയുള്ളത് തുടരുകയായിരുന്നു.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞെങ്കിലും സര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി മൂന്നു രൂപ വര്‍ധിപ്പിച്ചതോടെ അതിന്റെ ഗുണം ഉപഭോക്താക്കള്‍ക്കു ലഭിച്ചില്ല. ഇപ്പോള്‍ രാജ്യാന്തര വിപണിയിലെ വില തിരിച്ചുകയറുന്ന പശ്ചാത്തലത്തില്‍ എണ്ണക്കമ്പനികള്‍ ആഭ്യന്തര വില്‍പ്പന വില ഉയര്‍ത്തുകയാണ്.

ഇന്നത്തെ വര്‍ധനയോടെ തിരുവവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് വില 76.29 ആയി. ഡീസല്‍ വില 70.41 രൂപയായി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com