കോഴിക്കോട് കണ്ടെയ്ന്‍മെന്റ് സോണുകളില്ല; നാലു പഞ്ചായത്തുകളെ ഒഴിവാക്കി

കോവിഡ് ബാധിതരുടെ പരിശോധന ഫലം നെഗറ്റീവ് ആവുകയും രോഗികളുമായി നേരിട്ട് സമ്പര്‍ക്കം ഉള്ളവരുടെ പരിശോധനാഫലം നെഗറ്റീവ് ആവുകയും ചെയ്ത സാഹചര്യത്തിലാണ് ഇളവ്
കോഴിക്കോട് കണ്ടെയ്ന്‍മെന്റ് സോണുകളില്ല; നാലു പഞ്ചായത്തുകളെ ഒഴിവാക്കി

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിരുന്ന തൂണേരി, പുറമേരി, മാവൂര്‍, ഒളവണ്ണ പഞ്ചായത്തുകളെ പട്ടികയില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കലക്ടര്‍ സാംബശിവ റാവു അറിയിച്ചു

കോവിഡ് ബാധിതരുടെ പരിശോധന ഫലം നെഗറ്റീവ് ആവുകയും രോഗികളുമായി നേരിട്ട് സമ്പര്‍ക്കം ഉള്ളവരുടെ പരിശോധനാഫലം നെഗറ്റീവ് ആവുകയും ചെയ്ത സാഹചര്യത്തിലാണ് ഇളവ്. നിലവില്‍ ജില്ലയില്‍ കണ്ടെയിന്‍മെന്റ് സോണുകളില്ലെന്നും കലക്ടര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com