തൃശൂരില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണം; നിര്‍ദേശവുമായി എംപി; മന്ത്രി എസി മൊയ്തീന്റെ നേതൃത്വത്തില്‍ ഇന്ന്‌ യോഗം

തൃശൂര്‍ താത്കാലികമായി അടച്ചിടണമെന്ന് ടിഎന്‍ പ്രതാപന്‍ എംപി 
തൃശൂരില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണം; നിര്‍ദേശവുമായി എംപി; മന്ത്രി എസി മൊയ്തീന്റെ നേതൃത്വത്തില്‍ ഇന്ന്‌ യോഗം


തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന് പശ്ചാചത്തലത്തില്‍ ജില്ലയില്‍ സമ്പൂര്‍ണ ലോക്ക്്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ടിഎന്‍ പ്രതാപന്‍ എംപി. ജില്ലയിലെ സ്ഥിതി അതീവ ഗുരുതരമാണ്. പുതുതായി രോഗം സ്ഥിരീകരിക്കുന്നവരില്‍ ഏറെയും വിദേശത്തുനിന്നോ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നോ വന്നവരല്ല. പലര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ്  രോഗം പടരുന്നത്. എന്നാല്‍ ഉറവിടം കണ്ടെത്താന്‍ കഴിയുന്നുമില്ല. ഈ സാഹചര്യത്തില്‍ ജില്ല അടച്ചിടാന്‍ ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും തയ്യാറാവണമെന്ന് പ്രതാപന്‍ പറഞ്ഞു. 

കോവിഡ് വ്യാപനം തടയുന്നതിനായി തൃശൂരില്‍ കടുത്തനിയന്ത്രണം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി 
ജില്ലയുടെ ചുമതലയുള്ള മന്ത്രി എസി മൊയ്തീന്റെ നേതൃത്വത്തില്‍   ഉച്ചയ്ക്ക്  ശേഷം യോഗം ചേരും. 

ജില്ലയില്‍ 145 രോഗികളാണ് ചികിത്സയില്‍ കഴിയുന്നത്. അതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഡോക്ടര്‍മാരും നഴ്‌സും ഉള്‍പ്പെടെ രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണവും വര്‍ധിച്ചു. രോഗം ബാധിച്ചതിന്റെ ഉറവിടം അറിയാത്ത കേസുകളും നിരവധി. കടുത്ത ജാഗ്രത തൃശൂര്‍ ജില്ലയില്‍ വേണമെന്നാണ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ നല്‍കുന്ന മുന്നറിയിപ്പ്. എട്ടു പഞ്ചായത്തുകളിലും രണ്ടു നഗരസഭകളിലും കോര്‍പറേഷനിലെ പന്ത്രണ്ടു ഡിവിഷനുകളിലും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. 

നാലു ചുമട്ടുതൊഴിലാളികള്‍ക്കു രോഗം ബാധിച്ച കുരിയച്ചിറ സെന്‍ട്രല്‍ വെയര്‍ഹൗസ് കേന്ദ്രം അതീവ ജാഗ്രതയിലാണ്. മൂന്നൂറിലേറെ പേരാണ് ഇവിടെ നിന്ന് മാത്രം നിരീക്ഷണത്തില്‍ പോയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com