'ധനമന്ത്രിയും ഭാവി ധനമന്ത്രിയും' ; തോമസ് ഐസക്കിനെ ഇന്റര്‍വ്യൂ ചെയ്ത് വിഡി സതീശന്‍

'ധനമന്ത്രിയും ഭാവി ധനമന്ത്രിയും' ; തോമസ് ഐസക്കിനെ ഇന്റര്‍വ്യൂ ചെയ്ത് വിഡി സതീശന്‍
'ധനമന്ത്രിയും ഭാവി ധനമന്ത്രിയും' ; തോമസ് ഐസക്കിനെ ഇന്റര്‍വ്യൂ ചെയ്ത് വിഡി സതീശന്‍

തിരുവനന്തപുരം: കോവിഡ് കാലത്ത് ധനമന്ത്രി തോമസ് ഐസക്കുമായി കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്റെ അഭിമുഖം. വിഡി സതീശന്‍ പുതുതായി തുടങ്ങിയ യൂട്യൂബ് ചാനലിലാണ് അഭിമുഖം സംപ്രേഷണം ചെയ്യുന്നത്. ഇന്നു വൈകിട്ട് ആറരയ്ക്കാണ് സംപ്രേഷണമെന്ന് സതീശന്‍ അറിയിച്ചു.

കോവിഡ് അനന്തര കാലത്തെ വെല്ലുവിളികള്‍ എങ്ങനെ നേരിടും എന്നതാണ് അഭിമുഖത്തിന്റെ കാതല്‍. ഇതേ വിഷത്തില്‍ മറ്റു മേഖലകളിലെ പ്രമുഖരുമായുള്ള അഭിമുഖങ്ങള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഉണ്ടാവുമെന്ന് സതീശന്‍ അറിയിച്ചു.

കോവിഡ് കാലത്ത് വിവിധ മേഖലകളിലുള്ള പ്രമുഖരുമായി രാഹുല്‍ ഗാ്ന്ധി അഭിമുഖം നടത്തിയിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ ഇവ പുറത്തുവിട്ടത്. ഇതിനെ പിന്‍പറ്റിയാണ് വിഡി സതീശന്റെ സംരംഭവും.

സാമൂഹ്യ മാധ്യമങ്ങളിലൂടെ സതീശന്‍ പുറത്തുവിട്ട ടീസറിന് മികച്ച പ്രതികരണാണ് ലഭിച്ചത്. ധനമന്ത്രിയെ ഭാവി ധനമന്ത്രി ഇന്റര്‍വ്യൂ ചെയ്യുന്നു എന്നാണ് കമന്റുകളില്‍ നല്ലൊരു പങ്കും പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com