പഠിക്കണമെങ്കിൽ മൊബൈൽ പ്ലാവിൽ കെട്ടിത്തൂക്കണം; അച്ഛന്റെ ബുദ്ധിയിൽ മകളുടെ പഠനം; വിഡിയോ

ഇടുക്കി കൊക്കയാർ മുക്കുളത്തെ വിദ്യാർത്ഥികളാണ് ഓൺലൈൻ പഠനം നടത്താൻ കഷ്ടപ്പെടുന്നത്
പഠിക്കണമെങ്കിൽ മൊബൈൽ പ്ലാവിൽ കെട്ടിത്തൂക്കണം; അച്ഛന്റെ ബുദ്ധിയിൽ മകളുടെ പഠനം; വിഡിയോ

ഇടുക്കി; കൊറോണയെത്തുടർന്ന് പഠനം ഓൺലൈനിലേക്ക് മറിയതോടെ സ്കൂൾ വിദ്യാർത്ഥിയായ ട്രീസ ഓട്ടത്തിലാണ്. മണിക്കൂറുകളോളം കാത്തിരുന്നാലും സ്കൂളിൽ നിന്ന് അയക്കുന്ന വിഡിയോ ഡൗൺലോഡ് ചെയ്യാൻ കഴിയാത്ത അവസ്ഥ. റേഞ്ച് കിട്ടാൻ പല സ്ഥലത്തും നിന്നുനോക്കിയെങ്കിലും രക്ഷയുണ്ടായിരുന്നില്ല. അവസാനം  ട്രീസയുടെ അച്ഛൻ വക്കച്ചൻ ഒരു ബുദ്ധി പ്രയോ​ഗിച്ചു. വീടിനു മുന്നിലെ പ്ലാവിന്റെ മുകളിലേക്ക് ഫോണിനെ കെട്ടിവലിച്ചു. അരമണിക്കൂറിൽ പാഠഭാ​ഗങ്ങളെല്ലാം ഫോണിൽ കിട്ടും.

ഇടുക്കി കൊക്കയാർ മുക്കുളത്തെ വിദ്യാർത്ഥികളാണ് ഓൺലൈൻ പഠനം നടത്താൻ കഷ്ടപ്പെടുന്നത്. ഓൺലൈൻ ക്ലാസ് വിഡിയോസ് ഡൗൺലോഡ് ചെയ്യാനിട്ട ശേഷം ഒരു സഞ്ചിയിൽ ഫോൺ ഇട്ട് കയറിൽ കെട്ടിവലിച്ചാണ് ട്രീസ പഠിക്കാനുള്ള സൗകര്യം കണ്ടെത്തുന്നത്. ഇതിന്റെ വീഡിയോ വക്കച്ചൻ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

പ്രദേശവാസികളായ കുട്ടികൾ ഈ ഓൺലൈൻ പഠനകാലത്ത് ഇന്റർനെറ്റിന്റെ അഭാവത്തിൽ വളരെയേറെ കഷ്ടപെടുന്നു. പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മൊബൈൽ ദാതാക്കളുമായി ബന്ധപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല എന്നാണ് വക്കച്ചൻ പറയുന്നത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com