മലപ്പുറത്ത് 199പേര്‍ ചികിത്സയില്‍; നാലിടത്ത് നൂറിലധികം രോഗികള്‍, വയനാട്ടില്‍ ഇന്ന് കോവിഡ് ബാധിതരില്ല, ജില്ല തിരിച്ചുള്ള കണക്ക്

പാലക്കാട് ജില്ലയില്‍ 177പേരാണ് ചികിത്സയിലുള്ളത്. അഞ്ചുപേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു.
മലപ്പുറത്ത് 199പേര്‍ ചികിത്സയില്‍; നാലിടത്ത് നൂറിലധികം രോഗികള്‍, വയനാട്ടില്‍ ഇന്ന് കോവിഡ് ബാധിതരില്ല, ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ ചികിത്സയിലുള്ളത് മലപ്പുറം ജില്ലയില്‍. 199പേരാണ് മലപ്പുറത്ത് ചികിത്സയിലുള്ളത്. 14പേര്‍ക്ക് ജില്ലയില്‍ ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്യ 

പാലക്കാട് ജില്ലയില്‍ 177പേരാണ് ചികിത്സയിലുള്ളത്. അഞ്ചുപേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ 150പേരാണ് ചികിത്സയിലുള്ളത്, ഇന്ന് 14പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 

കണ്ണൂരില്‍ 123പേര്‍ ചികിത്സയിലുണ്ട്, ഇന്ന് മൂന്നുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ ഇന്ന് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 
കാസര്‍കോട് 98പേരാണ് ചികിത്സയിലുള്ളത്,നാലുപേര്‍ക്ക് പുതുതായി രോഗബാധയുണ്ടായി. 

കൊല്ലത്ത് 91പേര്‍ ചികിത്സയിലുള്ളപ്പോള്‍ നാലുപേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.ആലപ്പുഴയില്‍ 89പേരാണ് അസുഖബാധിതര്‍, ഇന്ന് 13പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു. പത്തനംതിട്ടയില്‍ 85പേരാണ് ചികിത്സയിലുള്ളത്, ഏഴുപേര്‍ പുതുതായി രോഗബാധിതരായി. 

കോഴിക്കോട് 80പേര്‍ ചികിത്സയിലാണ്, നാലുപേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 63പേര്‍ ചികിത്സയിലുള്ളപ്പോള്‍ ഒരാള്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. എറണാകുളം ജില്ലയില്‍ 56പേരാണ് ചികിത്സയിലുള്ളത്, ഇന്ന് അഞ്ചുപേര്‍കൂടി അസുഖബാധിരതരായി. കോട്ടയത്ത് 49പേര്‍ ചികിത്സയിലാണ്, ഇന്ന് മൂന്നുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 

ഇടുക്കിയില്‍ 23പേര്‍ ചികിത്സയിലുണ്ട്, ഒരാള്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. വയനാടാണ് നിലവില്‍ കോവിഡ് ബാധിതര്‍ കുറവുള്ള ജില്ല. 20പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്,  ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com