55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശും; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

കാലവര്‍ഷത്തോടനുബന്ധിച്ച് 45 കിലോമീറ്റര്‍ മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്
55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശും; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കാലവര്‍ഷത്തോടനുബന്ധിച്ച് 45 കിലോമീറ്റര്‍ മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. ബുധനാഴ്ച വരെയുളള അഞ്ചുദിവസത്തെ കാലാവസ്ഥ പ്രവചനമാണ് നടത്തിയത്.

കാലാവസ്ഥ ശക്തിപ്രാപിച്ച പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വരുന്ന ദിവസങ്ങളില്‍ പരക്കെ മഴ ലഭിക്കുമെന്നാണ് പ്രവചനം. നാളെ അഞ്ചു ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. തിങ്കളാഴ്ച മൂന്ന് ജില്ലകളില്‍ ശക്തമായ മഴ പെയ്യുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ കാസര്‍കോട് തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുളളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുളള തീരപ്രദേശങ്ങളില്‍ മൂന്ന് മുതല്‍ 3.01 മീറ്റര്‍ വരെ പൊക്കത്തില്‍ തിരമാലകള്‍ ഉയരുമെന്നാണ് പ്രവചനം. അതിനാല്‍ വൈകീട്ട് അഞ്ചര മുതല്‍ രാത്രി 11.30 വരെയുളള സമയത്ത് ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com