കണ്ണൂരില്‍ പുഴയില്‍ കാണാതായ മൂന്ന് യുവാക്കളുടെയും മൃതദേഹം കണ്ടെത്തി

കണ്ണൂരില്‍ പുഴയില്‍ കാണാതായ മൂന്ന് യുവാക്കളുടെയും മൃതദേഹം കണ്ടെത്തി

ശ്രീകണ്ഠാപുരം കൂട്ടുപുഴയില്‍ കുളിക്കാനിറങ്ങി കാണാതായ മൂന്ന് യുവാക്കളുടെയും മൃതദേഹം കണ്ടെത്തി

കണ്ണൂര്‍: ശ്രീകണ്ഠാപുരം കൂട്ടുപുഴയില്‍ കുളിക്കാനിറങ്ങി കാണാതായ മൂന്ന് യുവാക്കളുടെയും മൃതദേഹം കണ്ടെത്തി. ബ്ലാത്തൂര്‍ സ്വദേശി മനീഷ്, വഞ്ചിയം സ്വദേശി സനൂപ് (20), പൈസക്കരി സ്വദേശി അരുണ്‍(19) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതില്‍ മനീഷിന്റെ മൃതദേഹം രാവിലെയാണ് കണ്ടെത്തിയത്. തുടര്‍ന്ന് മറ്റു രണ്ടുപേര്‍ക്ക് വേണ്ടിയുളള തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഇരുവരുടെയും മൃതദേഹം കിട്ടിയത്.

പയ്യാവൂര്‍ ഇരൂട് കൂട്ടുപുഴയില്‍ വെളളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. അഗ്‌നിശമന സേനയും, പൊലീസും നാട്ടുകാരും ചേര്‍ന്ന് ഇന്നലെ രാത്രി ഒന്‍പത് മണി വരെ തിരച്ചില്‍ നടത്തിയിരുന്നു. ഇന്ന് തിരച്ചില്‍ പുനരാരംഭിക്കുകയായിരുന്നു. കെട്ടിട നിര്‍മാണ തൊഴിലാളികളാണ് മൂവരും. ഇവര്‍ക്കൊപ്പം എത്തിയ അജിത്ത് എന്നയാള്‍ പുഴയില്‍ ഇറങ്ങിയിരുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com